
ചാന്ദ്രയാന്‍ 3 ന്റെ വിജയാഘോഷത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ചാന്ദ്രയാന്റെ ദൗത്യ സംഘത്തോടുള്ള ആദരസൂചകമായും വിക്ഷേപണ വിജയത്തിന്റെ ആഘോഷ സൂചകമായിട്ടും ഒരുകൂട്ടം റസ്റ്റോറന്റ് ജീവനക്കരാണ് റോക്കറ്റ് ദോശ ഉണ്ടാക്കിയത്. ഈ ദോശക്ക് 'ചാന്ദ്രയാന്‍ ദോശ' എന്നാണ് പേരിട്ടിരിക്കുന്നത്.
ഷെഫ് റസ്റ്റോറന്റിലെത്തിയ ഒരു പെണ്‍കുട്ടിക്ക് അഭിമാനത്തോടെ ചന്ദ്രയാന്‍ ദോശ നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാകുന്നത്. ഒരു ബഹിരാകാശ പേടകത്തിന് സമാനമായ രീതിയില്‍ ഉണ്ടാക്കിയിരിക്കുന്ന ദോശ പെണ്‍കുട്ടി അത്ഭുതത്തോടെ നിരീക്ഷിക്കുന്നതും സന്തോഷത്തോടെ അത് കഴിക്കുന്നതും വീഡിയോയില്‍ കാണാം. സാധാരണ ദോശയെക്കാള്‍ പതിര്മടങ്ങ് വലിപ്പമുള്ള ഈ ദോശ ആരെയും അതിശയിപ്പിക്കുന്നതാണ്. ട്വിറ്ററില്‍ ഈ ചന്ദ്രയാന്‍ ദോശയുടെ വീഡിയോ ചന്ദ്രയാന്‍ 3 വിക്ഷേപണ വിജയത്തിന്റെ ആഘോഷത്തിനെന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയ കീഴടക്കിയ ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. തങ്ങള്‍ക്കും ചന്ദ്രയാന്‍ ദോശ കഴിക്കണമെന്നും വിജയാഘോഷത്തില്‍ പങ്കാളികളാകണമെന്നും നിരവധി പേര് കുറിച്ചു.






