
പക്ഷിമൃഗാദികളെ സംബന്ധിക്കുന്ന നിരവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇവയില്‍ കൂടുതലും അപ്രതീക്ഷിതമായി ഉണ്ടാകുന്നതും കൗതുകമുണര്‍ത്തുന്നതുമായ വീഡിയോകളാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോയാണ് കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്.ഒരു ചെറിയ പക്ഷിയും പാമ്പും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ ആണിത്. സ്വാഭാവികമായും നമ്മള് വിചാരിക്കുക ഈ ഏറ്റുമുട്ടലില്‍ പാമ്പാണ് വിജയിയെന്നാണ്. എന്നാല്‍ താനും അത്ര നിസ്സാരക്കാരല്ലെന്ന് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുഞ്ഞു പക്ഷി.
@Latest Sightings - Kruger എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് മുന്‍പിലൂടെ ഇഴഞ്ഞുവരുന്ന ഒരു പാമ്പിനെ ഒരു ചെറിയ പക്ഷി ആക്രമിക്കുന്നതിന്റെ ദൃശ്യമാണിത്. തന്റെ നേര്‍ക്ക് അടുക്കുന്ന പാമ്പിന്റെ തലയിലാണ് പക്ഷി ആദ്യം കൊത്തുന്നത്. പാമ്പ് വീണ്ടും തനിക്ക് നേരെ വരുമ്പോള്‍ പക്ഷി, പാമ്പിന്റെ കണ്ണുകള്‍ കൊത്തി പറിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.
നിമിഷനേരങ്ങള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായെത്തിയത്. പാമ്പ് പക്ഷിയുടെ മുട്ട എടുത്തിട്ടുണ്ടായിരിക്കാം എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ 'ഹാരി പോട്ടര്‍ ആന്റ് ദി ചേംബര്‍ ഓഫ് സീക്രട്ട്സിലെ ദൃശ്യങ്ങളെ ഒന്നുമല്ലാതാക്കി.' എന്നായിരുന്നു മറ്റൊരു ഉപഭോക്താവിനെ രസകരമായ കമന്റ്. 'പാമ്പിന്റെ വായില്‍ എന്തെങ്കിലും ഉണ്ടോ? പക്ഷിയുടെ കൂട്ടില്‍ നിന്ന് മുട്ട കിട്ടിയോ? എന്ന് മറ്റൊരാള്‍ ചോദിച്ചു. പക്ഷി, പാമ്പിനെ കൊത്തുമ്പോഴൊന്നും തിരിച്ച് അക്രമിക്കാന്‍ പാമ്പ് മുതിരുന്നില്ലെന്നതും അത് തിരിച്ച് അക്രമിക്കുന്നതിന് പകരം അവിടെ നിന്നും ഇഴഞ്ഞ് പോകാനാണ് ആഗ്രഹിക്കുന്നതെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി.






