
അഗ്നിപര്‍വ്വതത്തെ കുറിച്ചും അഗ്നിപര്‍വ്വത സ്പോടനങ്ങളെ കുറിച്ചും കേള്‍ക്കാത്തവരായി ആരും കാണില്ല. പലപ്പോഴും ഇത് കേള്‍ക്കുന്നവര്‍ക്ക് ഒരു ഭീകര അന്തരീക്ഷമായിരിക്കും ഓര്മ വരുന്നത്.എന്നാല്‍ കാലം മാറിയതോടെ ഇന്ന് സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ പലതും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അഗ്നിപര്‍വ്വതത്തിന് സമീപത്ത് നിന്ന് ബ്രഡ്ഡും കുക്കീസും ഉണ്ടാക്കി കഴിക്കുന്ന വീഡിയോ ഇതിന് മുമ്പ് നമ്മള് കണ്ടിട്ടിണ്ട്. എന്നാല്‍, അഗ്നിപര്‍വ്വതത്തിന് മുകളിലൂടെ നടന്ന് രണ്ട് പേര് ലോക റെക്കാര്‍ഡ് നേടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ്.
സജീവ അഗ്നിപര്‍വ്വതത്തിന് മുകളില്‍ ഉയര്‍ത്തിക്കെട്ടിയ കയറിലൂടെ നടന്നാണ് ഇരുവരും തങ്ങളുടെ റെക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. അഗ്നിപര്‍വ്വതത്തിന് മുകളിലൂടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സ്ലാക്ക്ലൈന്‍ നടത്തം പൂര്‍ത്തിയാക്കിയ, റാഫേല്‍ സുഗ്നോ ബ്രിഡിയും അലക്സാണ്ടര്‍ ഷൂള്‍സുമാണ് റെക്കാര്‍ഡ് സ്വന്തമാക്കിയത്. തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ടന്ന ദ്വീപിലെ യാസുര്‍ അഗ്നിപര്‍വ്വതത്തിന് മുകളിലൂടെയാണ് ഇരുവരും നടന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അനുസരിച്ച്, വാനുവാട്ടുവിലെ യസൂര്‍ പര്‍വതത്തിന്റെ ഗര്‍ത്തത്തിന് മുകളില്‍ 42 മീറ്റര്‍ (137 അടി) ഉയരത്തിലാണ് ഇരുവരും നടന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഉയരുന്ന കനത്ത പുകയ്ക്കിടയില്‍ ശ്വസിക്കാന്‍ കഴിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഇരുവരും ഹെല്‍മറ്റും ഗ്യാസ് മാസ്കും ധരിച്ചാണ് സ്ലാക്ക്ലൈന്‍ കടന്നത്.
റാഫേല്‍ തന്റെ ശ്രമകരമായ നടത്തിന്റെ വീഡിയോ പങ്കിട്ട് ഇങ്ങനെ എഴുതി. ' എന്റെ പിന്നില്‍ പൊട്ടിത്തെറിക്കുന്ന ലാവാ ബോംബുകളുടെ ഈ ഫോട്ടോ ഇത്തരമൊരു സ്വപ്നം ഭൂമിയില്‍ സ്വന്തമാക്കുന്നതിന് എത്രമാത്രം അഭിനിവേശവും അര്‍പ്പണബോധവും ആവശ്യമാണെന്ന് കാണിക്കുന്നു. ഈ മുഴുവന്‍ സമയവും ഒരു സ്ലാക്ക്ലൈനിന്റെ മുകളില്‍ ബാലന്‍സ് ചെയ്യുക എളുപ്പമായിരുന്നില്ല, അതുകൊണ്ടാണ് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. വണ്‍ ഇഞ്ച് ഡ്രീംസ് സ്ലാക്ക്ലൈനും സംവിധായകന് ജോഹന്നാസ് ഓള്സെവ്സ്കിക്കും സുഹൃത്തും അത്ലറ്റുമായ അലക്സാണ്ടര്‍ ഷൂള്‍സിനും നന്ദി.' വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര് കണ്ടുകഴിഞ്ഞു. 'ഒരു മില്യണ്‍ ഡോളറിന് ഞാന്‍ ചെയില്ലാത്ത കാഴ്ചയാണിത്.' എന്നായിരുന്നു ഒരാള്‍ കമന്റില്‍ കുറിച്ചത്.






