
റോഡുകൾ ഇല്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ഉത്തർപ്രദേശിലെ ഡിയോറിയയിലെ ഭാലുവാനി നഗർ. പഞ്ചായത്തിൽ താമസിക്കുന്ന ദളിത് വിഭാഗത്തിൽപ്പെട്ട 125 കുടുംബങ്ങൾക്ക് റോഡ് ഒരൃ സ്വപ്നം മാത്രമാണ് . വയലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഇവരുടെ ഏക സഞ്ചാര പാത വയലിൽ നിർമ്മിച്ച ബണ്ടുകളാണ്.
ഈ പ്രദേശത്തിന് ചുറ്റുമുള്ള വയലുകൾ മഴ പെയ്താൽ വെള്ളത്തിലാകുകയും ഈ ജനവാസകേന്ദ്രം ഒരു ദ്വീപ് പോലെ മാറുകയും ചെയ്യും. ഈ വയലുകൾ ഒന്നും ഗ്രാമവാസികളുടേത് അല്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ വെള്ളം കെട്ടികിടക്കുന്ന കൃഷിയടങ്ങളിലൂടെ നടക്കാൻ പോലും ഇവർക്ക് അനുവാദം ഇല്ല.
ഗ്രാമവാസികൾക്ക് വാഹന സൗകര്യം ഇല്ലാത്തതിനാൽ അത്യാവശ്യഘട്ടങ്ങളിൽ പോലും പുറംലോകവുമായി ബന്ധപ്പെട്ടാൻ യാതൊരു മാർഗവുമില്ല. നിരവധി തവണ അധികാരികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് ഇവര്‍ കത്തുകൾ അയച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ലന്ന് ഗ്രാമവാസികൾ പറയുന്നു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇതേ പ്രശ്നം നേരിടുന്ന മറ്റ് ചില ഉൾനാടൻ പ്രദേശങ്ങളും ഇന്ത്യയിലുണ്ടെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടു.






