ന്യുഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്നലെ പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ രാത്രിയില്‍ പാര്‍ലമെന്റിനു പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണയിരുന്നു. സഭാ സമ്മേളനം മൂന്നാം ദിനവും തടസ്സപ്പെടുന്നതിനും പ്രതിപക്ഷം പ്രതിമഷധമുയര്ത്തി. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷ ഐക്യമുന്നണിയായ 'ഇന്ത്യ'യുടെ ആവശ്യം.
'ഇന്ത്യ ഫോര്‍ മണിപ്പൂര്‍' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി എം.പിമാര്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രി പ്രസ്താവന നടത്തും വരെ പ്രതിഷേധം തുടരുമെന്ന് എഎപി എം.പി സഞ്ജയ് സിംഗ് പറഞ്ഞൂ.
മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നിരവധി പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നു സഭ ചേര്‍ന്നപ്പോഴും ഇരുസഭകളിലും വിഷയം ഉന്നയിക്കുകയാണ്. പ്രതിപക്ഷം എല്ലാ സുപ്രധാന വിഷയങ്ങളിലും ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ഭരണപക്ഷം ആരോപിച്ചു. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.






