
മനോഹരമായ ഒരു നിമിഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയാണ്. യഥാര്‍ത്ഥ പ്രണയത്തിന് പ്രായവും സ്ഥലവും സമയവും ഒന്നും ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. പ്രായം ചെന്ന ദമ്പതിമാരുടെ ട്രെയിന്‍ യാത്രക്കിടയിലെ സുന്ദരമായ നിമിഷങ്ങളാണ് ഈ വീഡിയോയില്‍. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരന് അവരറിയാതെയാണ് ഈ വീഡിയോ പകര്‍ത്തിയത്.
പ്രണയിക്കുന്നത് സുന്ദരമാണ്, എന്നാല്‍ പ്രണയിച്ചു കൊണ്ടേയിരിക്കുന്നത് അതിലേറെ സുഖകരമാണ് എന്ന് കുറിച്ച് കൊണ്ടാണ് ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഭാര്യയും ഭര്‍ത്താവുമാണ് വീഡിയോയില്‍. മറ്റാരെയും ശ്രദ്ധിക്കാതെ ഇരുവരും വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നതും ഇടയ്ക്ക് ഒരു ബിസ്ക്കറ്റ് പാക്കറ്റ് തുറന്ന് പരസ്പരം പങ്കുവെച്ച് കഴിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
ദമ്പതികള്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ഏറെ സന്തോഷത്തോടെ സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഈ പ്രണയം എന്നൊന്നും നിലനില്‍ക്കട്ടെയെന്നും ഹൃദയസ്പര്‍ശിയായ ഈ രംഗങ്ങള്‍ ഒരിക്കലും മായാതിരിക്കട്ടെയെന്നും സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍ കുറിച്ചു.






