
ആലപ്പുഴ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് സി.ഐയ്എക്കെതിരെ അന്വേഷണം. ആലപ്പുഴ സ്വദേശിനി നല്കിയ പീഡനക്കേസില്‍ സി.ഐ എ.സി പ്രമോദിനെതിരെ കുറ്റിപ്പുറം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
കുറ്റിപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷന് ചുമതലയില്‍ ഉണ്ടായിരുന്ന ഓഫീസറായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജോലി ചെയ്യുമ്പോള്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. വനിത പോലീസ് സെല്ലിലാണ് പരാതി നല്‍കിയത്. പരാതി കുറ്റിപ്പുറം പോലീസിന് കൈമാറുകയായിരുന്നു.





