
സംഭാല്‍ : ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രക്കടലാസില്‍ പൊതിഞ്ഞു ചിക്കന്‍ വില്‍പ്പന നടത്തുന്നെന്ന കാരണത്താല്‍ സംഭാലിലെ ടലിബ് ഹുസൈനെ 12 ദിവസമാണ് ഉത്തര്‍പ്രദേശ് പോലീസ് കഴിഞ്ഞവര്‍ഷം പിടിച്ച് അകത്തിട്ടത്. ഈ വര്‍ഷം സാവണ് മാസത്തിലും ഇയാളുടെ കട പോലീസ് നിര്‍ബ്ബന്ധപൂര്‍വ്വം അടപ്പിച്ചു. എഴുതപ്പെട്ട ഒരു രേഖയോ എവിടെ നിന്നാണ് നിര്‍ദേശം വന്നതെന്നോ ആര്‍ക്കും അറിയില്ല.
മണ്‍സൂണിലെ രണ്ടുമാസക്കാലം കന്‍വാരി യാത്ര കടന്നുപോകുന്നതിനാല്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വില്‍പ്പന നടത്തുന്ന സംഭാലിലെ 40 കടകളാണ് യുപി പോലീസ് യാതൊരു നോട്ടീസും കൂടാതെ അടപ്പിച്ചത്.
കന്‍വാരിയാസ് എന്നറിയപ്പെടുന്ന ശിവഭക്തരുടെ കന്‍വാര്‍ യാത്ര പ്രമാണിച്ച് ഹുസൈനും മറ്റും മണ്‍സൂണില്‍ തങ്ങളുടെ ഹോട്ടലില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പിയിരുന്നുള്ളൂ. മുന്‍സിഫ് റോഡിലെ ഹോട്ടലിന് മുന്നില്‍ വെജിറ്റേറിയന്‍ ഭക്ഷണം സൂചിപ്പിക്കുന്ന ഫ്ളെക്സ് ബോര്‍ഡുകളും വെച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അതൊന്നും പോലീസ് കാര്യമാക്കിയില്ലെന്ന് ഇയാള്‍ പറഞ്ഞതായും മാധ്യമം പറയുന്നു.
ഭൂരിപക്ഷവും മുസ്ളിം ഹോട്ടലുകളോട് യുപി പോലീസ് റസ്റ്റോറന്റുകള്‍ പൂട്ടിയിടാന്‍ ഉടമകളോട് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ഇവിടെ പണിയെടുത്തിരുന്നവര്‍ക്ക് ഒരുമാസമായി പണിയില്ലാതിരിക്കുകയാണ്. മണ്‍സൂണ്‍ തുടങ്ങിയാല്‍ ഹിന്ദുക്കള്‍ക്കൊപ്പം മുസ്ളീങ്ങളും മാംസം കഴിക്കല്‍ നിര്‍ത്തി വെയ്ക്കുമെന്നിരിക്കെ ഈ രീതിയില്‍ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് ഇവര്‍ ചോദിക്കുന്നു.
റെസ്റ്റോറന്റുകള്‍ അടഞ്ഞുകിടക്കുന്നുണ്ടോയെന്ന് ഇടയ്ക്കിടെ പോലീസ് പരിശോധനകളും നടത്തുന്നുണ്ട്. ആരും ഈ ആഹാരം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് കടകള്‍ അടപ്പിച്ചതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നിര്‍ദേശം കിട്ടിയിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ അങ്ങിനെ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് സംഭാവല് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ പറയുന്നത്.
എന്നാല്‍ ക്രമസമാധാനപാലനം ഉറപ്പാക്കാനും പൊതുസമൂഹങ്ങള്‍ തമ്മിലുള്ള ഒരുമ നിലനിര്‍ത്താനും വേണ്ടിയാണ് ഇത്തരം സാധനങ്ങള്‍ താരതമ്യേനെ തടയുന്നതെന്നും പോലീസ് പറയുന്നു. ക്രമസമാധാന പാലനം നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് നടപടിയെന്നും ഇവര്‍ പറയുന്നു.
അതേസമയം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വില്‍ക്കുന്ന കടകള്‍ അടച്ചിടാന്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റും പറയുന്നു. മാംസാഹാരത്തിന്റെ തുറന്നുള്ള വില്‍പ്പന നടത്തരുത്, തുറന്നുപ്രവര്‍ത്തിക്കുന്നതായി തോന്നാത്തവിധം കടകള്‍ മൂടിക്കൊണ്ട് ഉള്ളില്‍ വില്‍പ്പന നടത്താമെന്ന നിര്‍ദേശമേ നല്‍കിയിട്ടുള്ളൂ എന്നും സംഭാലിലെ ജില്ലാ മജിസ്ട്രേറ്റ് മനിഷ് ബന്‍സാലും പറയുന്നു.
എന്നാല്‍ കടകള്‍ തുറക്കുന്നുണ്ടോ എന്നറിയാന്‍ മോട്ടോര്‍ ബൈക്കുകളില്‍ പറന്നു നടന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. വര്‍ഗീയ പ്രശ്നങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാന്‍ വെമ്പി നില്ക്കുന്ന പ്രദേശമാണ് സംഭാല്‍ എന്നും മാംസം തിന്നുന്നത് കണ്ടെന്ന് ഒരു കന്‍വാരിയ പറഞ്ഞാല്‍ പോലും പ്രശ്നം ഉണ്ടാകുകയും എല്ലാം മണിക്കൂറിനുള്ളില്‍ കഴിയുമെന്നും ചില പോലീസുകാരും പറയുന്നു.
ഈ മാസം ആദ്യം പോലീസ് കടയടയ്ക്കാനുള്ള നിര്‍ദേശവുമായി വരുമ്പോള്‍ ദിവസം 10 മുതല്‍ 40 ഇടപാടുകാര്‍ ഉണ്ടായിരുന്നു. ഇപ്പോഴത് പൂജയമായി. കന്‍വാരി യാത്ര വരുന്ന പാതയില്‍ അല്ലാത്ത കടകള്‍ പോലും പോലീസ് അടപ്പിച്ചിടുന്നതായി ഇവിടുത്തുകാര്‍ പരാതി പറയുന്നുണ്ട്.
സംഭാലില്‍ റെസ്റ്റോറന്റ് ബിസിനസിനെ ആശ്രയിച്ച് 250 കുടുംബങ്ങളാണ് ജീവിക്കുന്നത്. അനൗദ്യോഗിക നിരോധനം ഇവരെയെല്ലാം ദുരിതത്തിലാക്കിയിട്ടുണ്ട്. അതേസമയം റസ്റ്റോറന്റുകള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നത് ഉടമകളുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്ന വാദമാണ് ബിജെപി നടത്തുന്നത്. കടക്കാര്‍ക്ക് അവരുടെ വീട്ടില്‍ മാംസാഹാരം കഴിക്കുന്നത് നിയന്ത്രിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.
(കടപ്പാട്: ദിപ്രിന്റ്)






