കഴിഞ്ഞ കുറച്ചുനാളുകളായി തീരത്ത് ചത്തൊടുങ്ങിയ നിലയില്‍ കണ്ടെത്തിയ തിമിംഗലങ്ങളെ സംബന്ധിക്കുന്ന നിരവധി വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ സംസ്ഥാനമായ ആന്ധ്രപ്രദേശത്തും ഭീകാരമായ തിമിംഗലം അടിഞ്ഞ വാര്‍ത്തയാണ് വന്‍ ചര്‍ച്ചയാകുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ മേഘവാരം ബീച്ചിലാണ് നീലത്തിമിംഗലം അടിഞ്ഞത്. ഇതിനോടകം അതിന്റെ വീഡിയോയും ശ്രദ്ധ നേടിക്കഴിഞ്ഞു. 25 അടി നീളവും ഏകദേശം അഞ്ച് ടണ്‍ ഭാരവുമുള്ള ഭീമാകാരമായ നീലത്തിമിംഗലത്തെ കാണാന്‍ പ്രദേശവാസികള്‍ തീരത്തേക്ക് ഒഴുകുകയാണ്.
സാധാരണയായി ഇത്തരത്തിലുള്ള വലിയ മത്സ്യങ്ങളെ പ്രദേശത്ത് കാണാറില്ലെന്നാണ് പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ആഴം കുറഞ്ഞ കടല്‍ത്തീരത്തേക്ക് വന്നതിനെ തുടര്‍ന്ന് തിരിച്ച് പോകാന്‍ പറ്റാതെയാകാം ഇത് തീരത്തടിഞ്ഞതെന്നാണ് നിഗമനം. ആന്ധ്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്ക്കിടെയാണ് തിമിംഗലത്തെ തീരത്ത് കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളില്‍ ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങള്‍ ഏഴ് സെന്റീമീറ്റര്‍ മഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ വടക്കന്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ കടല്‍ത്തീരങ്ങളിലും പടിഞ്ഞാറന്‍ മധ്യഭാഗത്തും അതിനോട് ചേര്‍ന്നുള്ള വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇതാദ്യമായിട്ടല്ല ആന്ധ്രാപ്രദേശിന്റെ തീരങ്ങളില്‍ തിമിംഗലങ്ങള്‍ അടിയുന്നത്. 2021 ല്‍, കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഏതാനും മീറ്റര്‍ അകലെ ഒരു വലിയ തിമിംഗലം പൊങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശിക അധികാരികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചത്ത തിമിംഗലത്തെ കരയിലേക്ക് കൊണ്ടുവന്ന് അടക്കം ചെയ്യുകയായിരുന്നു. അന്ന് കരയ്ക്കടിഞ്ഞത് സ്പേം വേയില്സാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Comments