
മലപ്പുറം: വഖഫ് ബോര്‍ഡ് അധ്യക്ഷ സ്ഥാനം സിപിഎം നേതാവ് ടി.കെ ഹംസ നാളെ രാജിവയ്ക്കും. ഒന്നര വര്‍ഷം കൂടി കാലാവധി അവശേഷിക്കേയാണ് രാജി. സിപിഎം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. 86 വയസ്സായി ടി.കെ ഹംസയ്ക്ക്. 80 വയസ് കഴിഞ്ഞവര്‍ ഇത്തരം പദവികളില്‍ ഇരിക്കരുതെന്ന തീരുമാനം സിപിഎം നേരത്തെ എടുത്തിരുന്നു. മന്ത്രി അബ്ദുറഹിമാനുമായി ചില അഭിപ്രായ ഭിന്നതകള്‍ ടി.കെ ഹംസയ്ക്കുണ്ടായിരുന്നു. ഇതും രാജിയിലേക്ക് നയിച്ചുവെന്നാണ് സൂചന.
എന്നാല്‍ മന്ത്രി അബ്ദുറഹിമാനുമായി ഭിന്നതയില്ലെന്നാണ് ടി.കെ ഹംസ പറയുന്നത്.






