
ആള്‍വാര്‍: രാജസ്ഥാനില്‍ 17 വയസ്സുള്ള സ്കൂള്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ആള്‍വാറില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ 15 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയാണ് ഇരയായത്. രാജസ്ഥാനില്‍ 24 മണിക്കൂറിനിടയില്‍ റജിസ്റ്റര്‍ ചെയ്യുന്ന നാലാമത്തെ കൂട്ടബലാത്സംഗക്കേസാണ് ഇത്.
ബാര്‍ബര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു അക്രമികള്‍ എത്തിയത്. കൂട്ടബലാത്സംഗം ചെയ്ത ശേഷം സംഭവത്തിന്റെ ചിത്രങ്ങളെടുത്ത സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റും ചെയ്തു. 12 ാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയായിരുന്നു ഇത്. പെണ്‍കുട്ടിയെ വീട്ടില്‍ കാണാതെ വന്നതിനെ തുടര്‍ന്ന് മകളെ ഒരു കോളേജ് വിദ്യാര്‍ത്ഥിയായ യുവാവ് തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് മലഖേരാ പോലീസ് അഞ്ചു ടീമായി തെരച്ചില്‍ ആരംഭിക്കുകയും ഏറെ വൈകി പെണ്‍കുട്ടിയെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്നും കണ്ടെത്തുകയും ആയിരുന്നു. പോലീസ് എത്തിയതോടെ അക്രമികള്‍ ഒളിവില്‍ പോയെങ്കിലൂം മൂന്ന് പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി വെച്ച് 19 വയസ്സുള്ള സമീന്‍, 25 വയസ്സുളള ഷാരൂഖ്, ബിജേന്ദ്ര പ്രതാപ് എന്ന 21 കാരന് വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. ഇനിയൂം അഞ്ചുപേരെ കൂടി കിട്ടാനുണ്ട്.
ഇവരില്‍ സമീനുമായി പെണ്കുട്ടികയ്ക്ക് പരിചയമുണ്ട്. അഞ്ചു പ്രതികളില്‍ സമീനും മറ്റൊരാളുമാണ് ബലാത്സംഗം ചെയ്തത്. മറ്റുള്ളവര്‍ കുറ്റകൃത്യം നടത്താന്‍ ഇവരെ സഹായിച്ചവരാണ്. പ്രധാനപ്രതിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. അതേസമയം 24 മണിക്കൂറിനിടയില്‍ രാജസ്ഥാനില്‍ നാലു പെണ്‍കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്.
രണ്ടു സഹോദരിമാര്‍ 18 മാസത്തോളം കൂട്ട ബലാത്സംഗത്തിന് ഇരയായതിന്റെ കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത് ശനിയാഴ്ച ആയിരുന്നു. ഇവരുടെ പിതാവിന്റെ ഫാംഹൗസില്‍ ജോലി ചെയ്യുന്നവരാണ് പീഡനത്തിന് ഇരയാക്കിയത്. പീഡനത്തെ തുടര്‍ന്ന് രണ്ടുപേരും ഇപ്പോള്‍ ഗര്‍ഭിണികളുമാണ്. 16 കാരിയെ തട്ടിക്കൊണ്ടുപോയി കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്ത കേസും ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.






