
അവതാരകയും അഭിനേത്രിയുമായ പാര്‍വ്വതി കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ്. തന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പാര്‍വ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ ചിത്രങ്ങളൊക്കെ ട്രെന്‍ഡിംഗാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് താരം. സാരിയുടുത്തുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ‘‘സാരി വെറുമൊരു വസ്ത്രമല്ല, അതൊരു വികാരമാണ്...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. കോട്ടണ്‍ സാരിയും പഫ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായിട്ടാണ് പാര്‍വ്വതിയെ ചിത്രങ്ങളില്‍ കാണുന്നത്.
ധീരജ് വിജയന് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിരിക്കുന്നതാണ് ഈ ചിത്രങ്ങള്‍. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാര്‍വതി കൃഷ്ണ വീണ്ടും മലയാളം സിനിമയില്‍ സജീവമാകുകയാണ്. മിനിസ്ക്രീന്‍ റിയാലിറ്റി ഷോയില്‍ അവതാരകയായി തിളങ്ങുകയാണ് ഇപ്പോള്‍ താരം.






