
പക്ഷികളില്‍ ഏറ്റവും അധികം സൗന്ദര്യമുള്ളവയാണ് മയിലുകള്‍. മയില്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനോഹരമായ പീലികള്‍ വിടര്‍ത്തി നൃത്തമാടുന്ന ഇവയുടെ രൂപമായിരിക്കും പലര്‍ക്കും ഓര്‍മ്മ വരുന്നത്. എന്നാല്‍ മറ്റ് പക്ഷികളെപോലെ ഇവയ്ക്ക് ഉയരത്തില്‍ പറക്കാന്‍ കഴിയില്ല എന്നതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. കാരണം വാലിന്റെ നീളവും അതിന്റെ ഭാരവും കാരണം ഭൂമിക്ക് സമാന്തരമായി മാത്രമാണ് ഇവ പറക്കുന്നത് എന്നാണ് വിശ്വാസം. എന്നാല്‍ ഈ ധാരണകള്‍ എല്ലാം തിരുത്തികൊണ്ട് ആകാശത്തോളം ഉയരത്തിലേക്ക് പറക്കുന്ന ഒരു മയിലിന്റെ മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
@cctve idiots എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും ഒരു മയില്‍ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കേബിള്‍ വയറില്‍ ഇരിക്കുന്ന മയിലിന്റെ ദൃശ്യത്തില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. അമ്പത്തിരണ്ട് സെക്കന്റുകളുള്ള വീഡിയോയില്‍ മയില്‍ ദീര്‍ഘദൂരം പറക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. രണ്ട് ദൃശ്യങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത വീഡിയോയില്‍ രണ്ടാമത്തെ ദൃശ്യത്തില്‍ മയില്‍ ആകാശത്തോളം ഉയരത്തിലേക്ക് പറക്കുന്നതായി കാണാം. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്.
പലരും വീഡിയോ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മറ്റ് ചിലര്‍ തങ്ങളുടെ ഗ്രാമത്തില്‍ ഒന്നിലധികം തവണ സമാനമായ ദൃശ്യങ്ങള്‍ കണ്ടതായി എഴുതി. മറ്റൊരു കാഴ്ചക്കാരന് ഇന്ത്യയിലെ വനാന്തരങ്ങളില്‍ മനോഹരമായ ഈ കാഴ്ച കണ്ടതായി എഴുതി. ചിലര്‍ മയിലുകള്‍ക്ക് പറക്കാന്‍ കഴിയുമോ എന്ന് അതിശയപ്പെട്ടു. അവ ചെറിയ ദൂരത്തേക്ക് പറക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും നേരം ഇത്രയും ഉയരത്തില്‍ പറക്കുന്നത് ആദ്യമായി കാണുകയാണെന്ന് ചിലര്‍ എഴുതി. ഇതിനോടകം 11 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
blockquote class="twitter-tweet">
Have you ever seen a peacock fly? pic.twitter.com/9qe763rkaH
— CCTV IDIOTS (@cctvidiots) July 31, 2023





