
ബെയ്ജിങ്: 18 വയസ്സുവരെയുള്ളവരുടെ ഇന്റര്നെറ്റ് ഉപയോഗത്തിന് നിയന്ത്രണം ഏര്പ്പെടുത്തി ചൈന. പുതിയ നിയത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കാന് പോകുന്നത്. കുട്ടികളില് സ്മാര്ട്ട് ഫോണ്, ഇന്റര്നെറ്റ് എന്നിവയോടുള്ള ആസക്തി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ്
18 വയസ്സില് താഴെയുള്ളവരുടെ രാത്രിയിലെ ഇന്റര്നെറ്റ് ഉപയോഗം തടയുന്നതിനായി പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ശേഷിച്ച സമയങ്ങളില് കുട്ടികള്ക്ക് ഇന്റര്നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും പുതിയ നിയത്തിലൂടെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
ചൈനയിലെ സൈബര് സ്പേസ് അഡ്മിനിസ്ട്രേഷനാണ് (സി.എ.സി.) പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. രാത്രി പത്തുമുതല് രാവിലെ ആറുവരെയാണ് ഇന്റര്നെറ്റ് നിയന്ത്രണം. 18 വയസ്സുവരെയുള്ളവര്ക്ക് ഈ സമയത്ത് അവരുടെ സ്മാര്ട്ട്ഫോണുകളില് ഇന്റര്നെറ്റ് സംവിധാനം ലഭ്യമാകില്ല. അതിനായി മൈനര് മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില് നടപ്പാക്കാന് സ്മാര്ട്ട്ഫോണ് ദാതാക്കള്ക്ക് സി.എ.സി. നിര്ദേശം നല്കി. ഈ വര്ഷം സെപ്റ്റംബര് രണ്ടു മുതലാണ് നിയമം പ്രാബല്യത്തില് വരുന്നത് എന്നാണ് നിലവിലെ റിപ്പോര്ട്ട്.
ഇതിനോടൊപ്പം എട്ടുവയസ്സുവരെയുള്ളവര്ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റ് സ്മാര്ട്ട്ഫോണ് ഉപയോഗിക്കാനാവുന്ന വിധത്തില് സമയപരിധിയും നിശ്ചയിച്ചു. 16 മുതല് 18 വയസ്സുവരെയുള്ളവര്ക്ക് പരമാവധി രണ്ടുമണിക്കൂര് വരെയാണ്. എന്നാല്, ഈ സമയപരിധിയില് മാറ്റംവരുത്താന് കുട്ടികളുടെ രക്ഷിതാക്കള്ക്ക് അനുവാദം ഉണ്ടെന്നും നിയമം അനുശാസിക്കുന്നുണ്ട്. കുട്ടികളില് മികച്ച രീതിയിലുള്ള ഇന്റര്നെറ്റ് ഉപയോഗ ശീലം ഉണ്ടാക്കുന്നതിനും സ്മാര്ട്ട്ഫോണ് ആസക്തി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമമെന്ന് സി.എ.സി. വ്യക്തമാക്കുന്നു. കുട്ടികള് വീഡിയോ ഗെയിം ഉപയോഗിക്കുന്നതിന് 2021-ല് ചൈന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമവും നടപ്പിലാക്കാന് പദ്ധതിയിട്ടിരിക്കുന്നത്.







Comments