
മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് മഞ്ജരി. തന്റെ സ്വരമാധുരി കൊണ്ട് ഒരുപാട് പേരുടെ ഹൃദയം കീഴടക്കാന്‍ മഞ്ജരിക്ക് സാധിച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ വാമനപുരം ബസ് റൂട്ട് എന്ന സിനിമയിലൂടെയാണ് മഞ്ജരി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് എണ്ണമറ്റ ഗാനങ്ങളിലൂടെ മലയാളി മനസില്‍ ഇഷ്ട ഗായികയായി താരം വളര്‍ന്നു.
കഴിഞ്ഞ വര്‍ഷമാണ് മഞ്ജരിയുടെ രണ്ടാം വിവാഹം നടന്നത്. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് മഞ്ജരിയെ വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വളരെ ലളിതവും മനോഹരവുമായി നടന്ന വിവാഹ ചടങ്ങുകളുടെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. 2011 ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ മഞ്ജരി ഏകദേശം പത്ത് വര്‍ഷത്തിന് ശേഷമാണു രണ്ടാം വിവാഹത്തിന് തയ്യാറായത്.
ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് മഞ്ജരി. ആദ്യമൊക്കെ അധികം മിണ്ടാത്ത സ്വഭാവം ആയിരുന്നു തന്റേതെന്നും അന്നൊക്കെ തനിക്ക് ജാഡയാണെന്നാണ് ആളുകള്‍ കരുതിയിരുന്നതെന്നും ഗായിക പറഞ്ഞു. ചെറിയ പ്രായത്തില്‍ തന്നെ പാടാനുള്ള അവസരം ലഭിച്ചു. എന്നാല്‍ ഇങ്ങനെ ആരോടും മിണ്ടാതെ നടക്കുമ്പോള്‍, പാട്ടുകിട്ടി, ഇപ്പോള്‍ അഹങ്കാരമായി എന്ന ട്യൂണ്‍ അതിന്റെയൊപ്പം തന്നെ വരന്നിരുന്നുവെന്നും അത് മാറ്റിയെടുക്കാന്‍ ഏറെ സമയമെടുത്തുവെന്നും മഞ്ജരി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ മസ്ക്കറ്റിലായിരുന്നു ജനിച്ചു വളര്‍ന്നത്. സ്കൂള്‍ കാലഘട്ടം ഒക്കെയും മസ്കറ്റില്‍ ആയിരുന്നു. അന്ന് ആകെപ്പാടെ ഉണ്ടായിരുന്ന ഒരു സുഹൃത്താണ് ഇപ്പോള്‍ എന്റെ വീട്ടില്‍ ഇരിക്കുന്നത്. ഞാനും ഭര്‍ത്താവ് ജെറിനും ഒരേ ക്ലാസില്‍ ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പലപ്പോഴും ജെറിന് സൂചനകള്‍ തന്നിരുന്നു എങ്കിലും എനിക്ക് മനസിലായില്ല. അവസാനം ജെറിന് തന്നെ അമ്മയോട് വന്ന് കാര്യം പറയുകയായിരുന്നു. അപ്പോഴാണ് എനിക്ക് മനസിലാകുന്നത്. അതിനുശേഷമാണ് വിവാഹം തീരുമാനിക്കുന്നതെന്നും ’മഞ്ജരി പറഞ്ഞു.






