
തിരുവനന്തപുരം പൂവാറില്‍ സഹോദരിമാരെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി മുന്‍ സൈനികന്. പീഡന വിവരം സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പുറത്തുവന്നത്. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മുന്‍ സൈനികനായ പ്രതി അറസ്റ്റിലായി.
സഹോദരിമാരായ പെണ്‍കുട്ടികളെ പൂവാര്‍ സ്വദേശി 56കാരനായ ഷാജിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടികളുടെ കുടുംബം നേരത്തെ പ്രതിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഇയാള്‍ ഈ പരിചയം മുതലെടുത്താണ് കുട്ടികളുടെയടുത്ത് നിരന്തരമായി എത്തിയിരുന്നത്. പലപ്പോഴും വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നു പീഡനം നടന്നിരുന്നത്.
കൗണ്‍സിലിങ്ങില്‍ പറഞ്ഞ പല കാര്യങ്ങളും മാനസിക സംഘര്‍ഷം നേരിടുന്ന കുട്ടികള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടില്ല. കുട്ടികളുടെ വീട്ടില്‍
പ്രതി പലപ്പോഴും ഓട്ടോറിക്ഷയിലാണ് പോയിരുന്നത്. ഓട്ടോക്കാരനും ഇയാള്‍ മടങ്ങിക്കഴിഞ്ഞ ശേഷം കുട്ടികളെ ഉപദ്രവിച്ചെന്നാണ് കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ ശരീരത്തില്‍ ചില വസ്തുക്കള്‍ കുത്തിവച്ചെന്നും കുട്ടികള്‍ വെളിപ്പെടുത്തി. പലരുമായുള്ള പ്രതിയുടെ തന്നെ ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളെ മൊബൈലില്‍ കാണിച്ചിരുന്നു. പോലീസ് കുട്ടികളുടെ മൊഴി വിശദമായ പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും.






