
കൗതുകം ഉണര്‍ത്തുന്ന നിരവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ഞെട്ടിക്കുന്ന അനേകം കഥകള്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ കാണികള്‍ക്ക് പ്രത്യേക താത്പര്യമാണ് ഇത്തരം വാര്‍ത്തകള്‍. ഇപ്പോഴിതാ യുഎസ്സില്‍ നിന്ന് പുറത്തുവരുന്ന ഒരു സംഭവമാണ് നെറ്റീസണ്സിനിടെയിലെ പുതിയ ചര്‍ച്ചാവിഷയം. സംഭവം എന്താണന്നല്ലേ? പൊട്ടിപ്പൊളിഞ്ഞ ഒരു മതില് 41 ലക്ഷം രൂപയ്ക്ക് വില്ക്കാനാരുങ്ങുകയാണ് അതിന്റെ ഉടമ.
വാഷിംഗ്ടണ്‍ ഏരിയയിലെ ജോര്ജ്ജ്ഡൗണിലാണ് ഈ ലക്ഷങ്ങള്‍ വില മതിക്കുന്ന മതില്. ഈ ഭാഗത്ത് വീടുകള്‍ക്കും മറ്റും മിനിമം വില 13 കോടി വരും. മതിലിന്റെ ചിത്രം കാണുന്നവര്‍ വീട് മുഴവന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു എന്നാണ് കരുതുയിരുന്നത്. അതുകൊണ്ട് തന്നെ ഇത്ര കുറഞ്ഞ വിലയ്ക്ക് വീട് കിട്ടുന്നു എന്നത് അവരെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ ധാരണ യഥാര്‍ത്ഥത്തില്‍ തെറ്റായിരുന്നു. 41 ലക്ഷത്തിന് ഈ കണ്ണായ സ്ഥലത്ത് വീട് സ്വന്തമാക്കാം എന്ന് കരുതി എത്തിയിരുന്നവര്‍ അവിടെ ചെല്ലുമ്പോഴാണ് അറിയുന്നത് പൊട്ടിപ്പൊളിഞ്ഞ ഒരു മതില് മാത്രമാണ് വില്പനയ്ക്ക് ഉള്ളത് എന്ന്. വീടിന്റെ ഉടമസ്ഥനായ അലന്റെ അവഗണന കാരണമാണ് മതിലിന്റെ അവസ്ഥ വളരെ മോശമായിത്തീര്ന്നത്. ഇത് അലന്റെ വീടിനെയും ബാധിക്കാന്‍ തുടങ്ങിയതോടെ അയാള്‍ ഒരു എഞ്ചിനീയറെ വിളിച്ച് അത് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. മതിലിന്റെ മോശം അവസ്ഥ കാരണമാണ് വീടും ഇത്തരം അവസ്ഥയിലേക്ക് മാറിയത് എന്ന് എഞ്ചിനീയര്‍ വ്യക്തമാക്കി.
എന്നാല്‍ ഈ വിവരം അറിഞ്ഞ് ആദ്യം ഒരു അയല്ക്കാരന് 600 ഡോളറിന് ഈ മതില് വാങ്ങാന്‍ തയ്യാറായിരുന്നു. എന്നാല്‍, അലന് ആവശ്യപ്പെട്ടത് 50000 ഡോളറായിരുന്നു. അതോടെ അയല്ക്കാരന് പിന്മാറി. പിന്നാലെയാണ് അത് വേറെ തരത്തില്‍ വില്ക്കാന് അലന് ശ്രമിച്ച് തുടങ്ങിയത്. ഏതായാലും പൊട്ടിയിരിക്കുന്ന ഈ മതില് 41 ലക്ഷത്തിന് വാങ്ങാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. ഏതായാലും മതില് വിറ്റുപോകുമോ ഇല്ലയോ എന്ന് കണ്ട് തന്നെയറിയണം.






