
ന്യൂഡല്‍ഹി : സുരേഷ് കല്‍മാഡിയെ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയില്ലെങ്കില്‍ ഒളിമ്പിക് അസോസിയേഷനുമായി സഹകരിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം. അഴിമതി ആരോപണ വിധേയരായവരെ അംഗീകരിക്കാന്‍ കായികമന്ത്രായത്തിന് കഴിയില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
കല്‍മാഡിയെ പോലുള്ളവരെ ഇത്തരമൊരു സ്ഥാനത്തേയ്ക്ക് നിയമിക്കുന്നതിലൂടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് മന്ത്രി ചോദിച്ചു. എല്ലാ സംവിധാനവും അഴിമതി വിമുക്തമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം.
ഇതിനിടെ, കല്‍മാഡിയുടെ നിയമനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് കല്‍മാഡി ഒളിമ്പിക് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.






