
ന്യുഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി. മകാണ്‍ഗ്രസ് അംഗം ഗൗരവ് ഗൊഗൊയ് ആണ് വിഷയം അവതരിപ്പിച്ച് ചര്‍ച്ച തുടങ്ങിവച്ചത്. ചര്‍ച്ചയുടെ തുടക്കത്തില്‍ രാഹുല്‍ ഗാന്ധിയെ ചൊല്ലി സഭയില്‍ ഇരുപക്ഷവും ഏറ്റുമുട്ടി. രാഹുല്‍ ഗാന്ധിക്ക്് അവസരം നല്‍കാതെ ഗൗരവ് ഗൊഗൊയ്ക്ക് അവസരം നല്‍കിയതാണ് ബഹളത്തിന് തുടക്കമിട്ടത്.






