തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സഭ്യമല്ലാത്ത ചിത്രങ്ങള്‍ തന്റെത് അല്ലെന്ന് ബാലതാരം മീനാക്ഷി. അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് മീനാക്ഷിയുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഇതൊരു ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സൃഷ്ടിയാണെന്നും കരുതുന്നതെന്നും വേണ്ട നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കി. വേണ്ട ഗൗരവത്തില്‍ തന്നെ സൈബര്‍ പോലീസും ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മീനാക്ഷിയുടേത് എന്ന രീതിയിൽ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ല... ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു...മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകൾ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങൾ ഈ രംഗത്ത് നിലകൊള്ളുന്നത് ... അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികൾ ഞങ്ങൾ കൈക്കൊണ്ടു കഴിഞ്ഞു...
വേണ്ട ഗൗരവത്തിൽ തന്നെ നമ്മുടെ സൈബർ പോലീസും കാര്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങൾ ഈ രീതിയിൽ കൈകാര്യം ചെയ്താൽ ഒരു പക്ഷെ അവർ ക്ഷമിച്ചേക്കാം... എന്നതിനാൽ നിയമ പ്രശ്നങ്ങൾ ഒഴിവാകാൻ തരമുണ്ട്... അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശില്പികൾക്കും പ്രചാരകർക്കും നല്ലത് ).
ഈ വിഷയം അവഗണിക്കാമെന്ന് കരുതിയതാണെന്നും എന്നാല്‍ ചിത്രത്തിനു താഴെ വരുന്ന കമന്റുകളില്‍ പലതും ഇത് യഥാര്‍ഥ ചിത്രമാണെന്ന് പറയുകയും ചെയതതോടെയാണ് നിയമപരമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് മീനാക്ഷി പറഞ്ഞു.

Comments