
നടി മല്ലിക സുകുമാരൻ തന്റെ മരുമകൾ സുപ്രിയ മേനോന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നു. "മോളു.. ജന്മദിനാശംസകൾ നേരുന്നു പ്രിയപ്പെട്ടവളേ..... പ്രാർഥനകളും അനുഗ്രഹങ്ങളും" എന്നാണ് സുപ്രിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് മല്ലിക കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.
2011 ഏപ്രിൽ 25-നായിരുന്നു നടൻ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിവാഹം. വിവാഹത്തിന് മുൻപ് ബിബിസി ഇന്ത്യയിൽ പത്രപ്രവർത്തകയായിരുന്നു സുപ്രിയ. ഇരുവർക്കും അലംകൃത എന്നൊരു മകളാണുള്ളത്. ഇന്ന് സിനിമാ നിർമ്മാണ രംഗത്തും സജീവമായ സാന്നിധ്യമാണ് സുപ്രിയ.
നാടകത്തിലൂടെയാണ് മല്ലിക സുകുമാരൻ സിനിമയിലെത്തുന്നത്. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും അവർ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലും മികച്ച വേഷങ്ങൾ ചെയ്ത അവർ സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായി തുടരുകയാണ്.







Comments