നിതേഷ് തിവാരിയുടെ സംവിധായത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിനായി ഏറെ നാളായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയിലെ മിക്ക കഥാപാത്രങ്ങളെയും ഇക്കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ സിനിമയുടെ ട്രെയിലറുമെത്തി. മികച്ച ദൃശ്യവിസ്മയമൊരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയും യൂട്യൂബും കീഴടക്കുകയാണ്.
രാമനായി രൺബീർ കപൂറും രാവണനായി യാഷും സീതയായി സായ് പല്ലവിയും അഭിനയിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. രാവണന്റെ സഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവ് വിദ്യുത്ജിഹ്വയുടെ കഥാപാത്രമായിട്ടാണ് വിവേക് ഒബ്റോയി സിനിമയിലെത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ഇപ്പോഴിതാ ആ സിനിമയില്‍ നിന്ന് കിട്ടുന്ന താന്‍ വേണ്ടെന്ന് വച്ചെന്നും പകരം തന്റെ മുഴുവൻ ഫീസും കാൻസറിനെതിരെ പോരാടുന്ന കുട്ടികളെ സഹായിക്കാൻ സംഭാവന ചെയ്തെന്നും പറയുകയാണ് വിവേക് ഒബ്റോയ്. ‘‘ഇതിന് എനിക്ക് ഒരു പൈസ പോലും വേണ്ടെന്ന് ഞാൻ നമിതിനോട് (മൽഹോത്രയോട്) പറഞ്ഞു. എനിക്ക് വിശ്വാസമുള്ള ഏതൊരു കാര്യത്തിനും, അതായത് കാൻസർ ബാധിച്ച കുട്ടികൾക്കായി, ഇത് സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എനിക്ക് വളരെ ഇഷ്ടമാണെന്നും ഇത് ഇന്ത്യൻ സിനിമയെ ആഗോള വേദിയിൽ ഗംഭീരമായി എത്തിക്കുമെന്നും ഞാൻ കരുതുന്നതിനാൽ ഞാൻ നിങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഴുവൻ ക്രൂവിനൊപ്പം പ്രവർത്തിക്കുന്നത് വളരെ രസകരമായിരുന്നു.
രാമായണത്തിലൂടെ ഭാരതീയ സിനിമയെ ആഗോളതലത്തിലേക്ക് കൊണ്ടുപോകുകയാണ് നിർമ്മാതാവ് നമിതും സംവിധായകന്‍ നിതേഷും ചെയ്യുന്നത്. ഹോളിവുഡ് ഇതിഹാസങ്ങൾക്കുള്ള ഇന്ത്യയുടെ ഉത്തരമായിരിക്കും രാമായണം. ഏഴ് മുതൽ എട്ട് വരെ ഓസ്‌കാർ അവാർഡുകൾ നേടിയ ഒരു കമ്പനിയുമായി അവർ ബന്ധപ്പെട്ടിരിക്കുന്നു എന്നതും, ഇതിനകം തന്നെ അത്തരം ഐക്കണിക് കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നതും ഇതിന് സഹായകരമാണ്. യഥാർത്ഥത്തിൽ ഇന്ത്യൻ വേരുകളുള്ള ഒരു ഇതിഹാസത്തെ ഉൾക്കൊള്ളാൻ, രാമായണത്തേക്കാൾ വലുതും മികച്ചതുമായി മാറാൻ കഴിയില്ല, യഥാർത്ഥത്തിൽ അതിനെ ആഗോളതലത്തിലേക്ക് കൊണ്ടുപോകുന്നത് ആവേശകരമാണ്...’’ വിവേക് ഒബ്റോയ് പറഞ്ഞു.
2026-ൽ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ രാമായണം: ഭാഗം 1, ഇതിനകം തന്നെ താരനിബിഡമായ അഭിനേതാക്കളുടെയും മികച്ച ദൃശ്യവിസ്മയത്തിലൂടെയും ആരാധകരെ ആവേശപ്പെടുത്തുകയാണ്. ഈ പുരാണ ഇതിഹാസം 2026 ദീപാവലിയില്‍ തിയേറ്ററുകളിൽ എത്തും.

Comments