സാമൂഹികമാധ്യമങ്ങളിൽ പ്രശസ്തി നേടിയെടുക്കാനായി എത്ര അപകടകരമായ പ്രവര്‍ത്തി ചെയ്യുവാനും ആളുകള്‍ തയ്യാറാകാറുണ്ട് അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്.
ഒരു മോട്ടോർസൈക്കിളിൽ ഏഴ് യുവാക്കൾ ഇരുന്ന് അതിസാഹസികമായി റൈഡ് ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. യുവാക്കൾ സോഷ്യൽ മീഡിയയിൽ റീൽ ആയി പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ഈ അതിസാഹസിക പ്രകടനം നടത്തിയത്. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ കാതിഖേരയിൽ നിന്നുള്ളതാണ് വീഡിയോ. അതിസാഹസികവും അത്യന്തം അപകടകരവുമായ ബൈക്ക് യാത്രികരായ യുവാക്കളുടെ പ്രവൃത്തി കണ്ട് ഇവരുടെ സമീപത്തു കൂടി കാറിൽ സഞ്ചരിച്ചവരാണ് വീഡിയോ ചിത്രീകരിച്ചത്.
ബൈക്കിൽ ഒരേസമയം ഏഴു യുവാക്കളാണ് യാത്ര ചെയ്തിരുന്നത്. ഇവരിൽ ആറു പേർ ബൈക്കിൽ ഇരിക്കുകയും ഏഴാമൻ മറ്റൊരാളുടെ തോളിൽ ഇരുന്നുമാണ് സഞ്ചരിച്ചു കൊണ്ടിരുന്നത്. റോഡിലുളള മറ്റു വാഹനങ്ങളിലുള്ളവർ കൂടി തങ്ങളെ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ യുവാക്കൾ ആവേശഭരിതരാവുകയും ചിരിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.






