മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കോൺഗ്രസ് അധ്യക്ഷനുമായ നവജ്യോത് സിംഗ് സിദ്ധു കായികപ്രേമികള്‍ക്ക് മാത്രമല്ല കുടുംബപ്രേക്ഷകര്‍ക്കും ഏറെയിഷ്ടമുള്ള താരമാണ്. രാജ്യത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ് സിദ്ധു കപിൽ ശർമ്മയുടെ റിയാലിറ്റി ഷോയായ കപിൽ ശർമ്മ ഷോയിൽ വിധികർത്താവായും തിളങ്ങിയതാണ്. തന്റെ സ്വകാര്യജീവിതത്തെക്കുറിച്ചും സിദ്ധു പലതവണ പരാമര്‍ശിച്ചിട്ടുണ്ട്. നവജ്യോത് തന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദുവിന് സ്റ്റേജ് രണ്ട് ഇൻവേസീവ് ക്യാൻസർ ഉണ്ടെന്ന് നവജ്യോത് കൗർ സിദ്ദു തന്റെ ട്വിറ്റർ ഹാൻഡിലൂടെ ആരാധകരോട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കാൻസര്‍ ബാധിതയായ ഭാര്യക്ക് സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം നല്കുന്ന വൈകാരിക ചിത്രം പങ്കുവച്ചിരിക്കുകയാണ് സിദ്ധു. അഞ്ചാമത്തെ കീമോ തെറപ്പിക്ക് വിധേയയായ ഭാര്യ നവ്ജോത് കൗറിന്റെ ആരോഗ്യ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. മുറിവുകള്‍ ഭേദമായെങ്കിലും ഈ കഷ്ടപ്പാടിന്റെ മാനസിക മുറിവുകള്‍ നിലനില്‍ക്കുമെന്ന് താരം കുറിച്ചിട്ടുണ്ട്.
‘‘മുറിവുകൾ ഭേദമായെങ്കിലും ഈ കഷ്ടപ്പാടിന്റെ മാനസിക മുറിവുകൾ നിലനിൽക്കും. അഞ്ചാമത്തെ കീമോ പുരോഗമിക്കുന്നു... ഡോ. രൂപീന്ദറിന്റെ വൈദധ്യം ഉപയോഗപ്രദമായി. അവള്‍ക്ക് കൈ ചലിപ്പിക്കാൻ പ്രയാസമുള്ളതിനാല്‍ സ്പൂണ്‍ കൊണ്ട് ഭക്ഷണം നല്കി. അവസാന കീമോക്ക് ശേഷമുള്ള ശാരീരിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് ആശ്വാസത്തിനായി മണാലിയിലേക്ക് കൊണ്ടുപോകാനുള്ള സമയമാണിത്...’’ താരം കുറിച്ചു. കുറിപ്പിനു താഴെ ‘പ്രാര്‍ത്ഥന കൂടെയുണ്ടെന്നും എല്ലാം സുഖപ്പെടുമെന്നും’ പലരും കമന്റുകളിടുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ കാൻസറിന്റെ രണ്ടാം ഘട്ടത്തിലാണ് നവ്ജോത് കൗറിന് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഇപ്പോള്‍ ഹരിയാന യമുന നഗറിലെ ആശുപത്രിയിലെ ഡോ. രൂപീന്ദര്‍ ബാത്രയുടെ ചികിത്സയിലാണുള്ളത്. തന്റെ ഭാര്യ ആദ്യത്തെ കീമോതെറാപ്പിക്ക് വിധേയയാകുമ്പോൾ ഹൃദയഭേദകമായ ഒരു കുറിപ്പ് സിദ്ധു പങ്കിട്ടിരുന്നു. ‘കീമോ സെഷനിൽ മതപരമായ മന്ത്രോച്ചാരണങ്ങൾ തുടരുമ്പോൾ കട്ടിലിൽ കിടക്കുന്ന ഭാര്യയുടെ വീഡിയോയാണ് താരം പങ്കിട്ടത്. ‘‘ജീവിതത്തിലെ നല്ലതും ചീത്തയും നിങ്ങൾ ദൈവകൃപയായി സ്വീകരിക്കുമ്പോൾ എല്ലാം ഒരു നദി പോലെ ഒഴുകുന്നു.. ദൈവഹിതത്തിന് കീഴടങ്ങുന്നു.. .. रज़ा में राज़ी ..... അവളുടെ ആദ്യത്തെ കീമോതെറാപ്പി.’’
34 വര്‍ഷം മുമ്പ് നടന്ന റോഡപകടവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് 10 മാസത്തോളം ജയിലില്‍ കഴിഞ്ഞ കോണ്‍ഗ്രസ് നേതാവ് ഈ വര്‍ഷമാദ്യമാണ് ജയില്‍ മോചിതനായത്.

Comments