പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന് ജീവനൊടുക്കി. സിപോയ് അജയ് കുമാര്‍ ആണ് സ്വന്തം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അവന്തിപോറയിലെ ചെര്സൂ ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചൂ.






