20 കൈകളുള്ള ജീവിയെ അന്റാർട്ടിക്കയുടെ തീരത്ത് കണ്ടെത്തി. തണുത്തുറഞ്ഞ വെള്ളത്തിലാണ് ഈ ജീവിയെ കണ്ടെത്തിയത്.
സ്ട്രോബറി പോലെയാണ് ജീവിയുടെ രൂപം. പ്രോമാക്കോക്രിനസ് ഫ്രഗാരിയസ് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. സ്ട്രോബറിയുടെ ലാറ്റിൻ ഭാഷയിലുള്ള പേരാണ് ഇത്. കാണാൻ സ്ട്രോബറി പോലെയായതിനാലാണ് ഈ പേര് നൽകിയിരിക്കുന്നത്.
ഇതിന് 10 മുതൽ 20 വരെ കൈകളാണ് ഉള്ളത്. പർപ്പിൾ നിറം മുതൽ കടുത്ത ചുവപ്പ് നിറത്തിലേക്ക് വരെ ഇതിന്റെ നിറത്തിൽ വ്യത്യാസം വരാറുണ്ട്. ഇവയെ 65 മുതൽ 6500 അടി വരെ ആഴങ്ങളിലാണ് സമുദ്രത്തിൽ കാണുന്നത്. 20 കൈകളുള്ള ഈ സമുദ്രജീവിയെ കുറിച്ചുള്ള വിവരങ്ങൾ ഇൻവെർട്ടെബ്രേറ്റ് സിസ്റ്റമാറ്റിക്സ് ജേണലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments