
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ഉടന്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ടേക്കുമെന്നും സൗദി ക്ലബ്ബ് അല്‍ ഹിലാലിന്റെ നിരയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍. താരവുമായി അറബ് ക്ലബ്ബ് കരാറിലെത്തിയതായിട്ടാണ് വിവരം. പിഎസ്ജിമായുള്ള ആറ് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് താരം പാരിസിനോട് വിടപറയാനൊരുങ്ങുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാറെന്നാണ് വിവരം.
ഇന്ന് വൈദ്യപരിശോധന നടക്കുമെന്നും 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 173 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകളാണ് താരം 2017ല്‍ ലോക ഫുട്ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് ബാഴ്സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. എന്നാല്‍ ക്ലബ്ബില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയുമായി താരം സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല.
പിഎസ്ജിയുമായി ഉടക്കി നില്ക്കുന്ന എംബാപ്പേയെ ക്ലബ്ബ് ടീമിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവണിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് നെയ്മര്‍ ക്ലബ്ബ് വിടുന്ന വാര്‍ത്തകളും വന്നിരിക്കുന്നത്. മെസ്സി പോയതിന് പിന്നാലെ പിഎസ്ജി വിടാന്‍ ആഗ്രഹിച്ച താരം പഴയ തട്ടകമായ എഫ്സി ബാഴ്സലോണയിലേക്ക് തിരികെ പോകാനാണ് ആഗ്രഹിച്ചിരുന്നത്. താരത്തിനായി ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബുകളും രംഗത്ത് ഉണ്ടായിരുന്നെങ്കിലൂം ഒടുവില്‍ താരം സൗദി ലീഗിലെ അല്‍ ഹിലാലിന്റെ തന്നെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു.
കരാര്‍ നടപ്പിലാകുന്നതോടെ സൗദി അറേബ്യയുടെ പണക്കൊഴുപ്പില്‍ പന്തു തട്ടാന്‍ എത്തുന്ന വമ്പന്മാരുടെ നിരയിലേക്ക് നെയ്മറും ചേരും. 2023-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറിലേക്കുള്ള നീക്കം യൂറോപ്പില്‍ പന്തു തട്ടിയിരുന്ന അനേകം സൂപ്പര്‍താരങ്ങളെയാണ് മോഹിപ്പിച്ചത്. യൂറോപ്പില്‍ കാലം കഴിഞ്ഞെന്ന് കണക്കാക്കുന്ന കരീം ബന്‍സേമയും സദിയോ മാനേയും അന്റോണിയോ കാന്റേയുമെല്ലാം സൗദി ലീഗിലുണ്ട്.
നെയ്മറിന്റെ വരവ് അല്‍ ഹിലാലിനെ കൂടുതല്‍ കരുത്തരാക്കി മാറ്റും. നാല് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ ഉൾപ്പെടുന്ന മഹത്തായ ചരിത്രമുള്ള
ക്ലബ്ബാണ് അൽ-ഹിലാൽ. തുടർച്ചയായ പരിക്കുകളാണ് പിഎസ്ജിയില്‍ നെയ്മര്‍ക്ക് വിനയാകുന്നത്. 2020-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ക്ലബ്ബിനെ നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം നിർണായക മത്സരങ്ങളിൽ പലപ്പോഴും വിട്ടുനിൽക്കുകയായിരുന്നു.






