
സോഷ്യല്‍ മീഡിയയില്‍ ഒരു നായയുടെ ചിത്രമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ നായ ഇത്രയധികം ശ്രദ്ധിക്കപ്പെടാന്‍ കാരണം മനുഷ്യ സാദൃശ്യമുള്ള മുഖമാണ് . സോഷ്യല്‍ മീഡിയയില്‍ നായയുടെ ചിത്രം വൈറലായതോടെ നിരവധി പേരാണ് നായയുടെ മുഖം ശരിക്കും മനുഷ്യന്റേതു പോലെ തന്നെയെന്ന് അഭിപ്രായപ്പെട്ടത്.
ഒരു പുരുഷന്റെ മുഖമാണ് നായക്ക് എന്നാണ് ചിലര്‍ ചൂണ്ടിക്കാണിച്ചത്. ചിലര്‍ നായയുടെ കണ്ണുകള്‍ മനുഷ്യന്റേതിന് സാദൃശ്യമാണ് എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ ചൂണ്ടിക്കാണിച്ചത് നായയുടെ ചുണ്ടുകളായിരുന്നു. സെലിബ്രിറ്റികളുടെ മുഖവുമായി നായയുടെ മുഖത്തെ താരതമ്യം ചെയ്തവരും ഉണ്ട്. ചിലര്‍ നായ നിക്കോളാസ് കേജിനെപ്പോലെയാണന്നും മറ്റു ചിലര്‍ നായയ്ക്ക് നടന് പിയേഴ്സ് ബ്രോസ്നനുമായി സാമ്യം ഉണ്ടെന്നും കമന്റ് ചെയ്തു.
ചന്തല്‍ ഡെസ്ജാര്‍ഡിന്‍സ് എന്ന മസാച്യുസെറ്റ്സില്‍ നിന്നുള്ളയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ നായ. യോഗി എന്നാണ്. നായയുടെ പേര.് ചിത്രങ്ങള്‍ ഡെസ്ജാര്‍ഡിന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നായയുടെ മനുഷ്യസാദൃശ്യമായ മുഖം ചര്‍ച്ചയായതോടെ പലരും ഇതൊരു വ്യാജ ചിത്രമാകാം എന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഉടമയായ ചന്തല്‍ ഡെസ്ജാര്‍ഡിന്‍സ് മിറര്‍ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ യാതൊരു വിധത്തിലുള്ള ഫോട്ടോഷോപ്പ് പ്രവര്‍ത്തനങ്ങളും ചിത്രത്തില്‍ ചെയ്തിട്ടില്ല എന്നും തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ ചിത്രം ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും വെളിപ്പെടുത്തി.






