
ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിച്ച് കുരങ്ങന്മാര്. ആഫ്രിക്കയില്‍ കാണപ്പെടുന്ന ബബൂണ്‍ എന്നറിയപ്പെടുന്ന അമ്പതിലധികം കുരങ്ങുകളാണ് പുലിയെ തിരിഞ്ഞാക്രമിച്ച ശേഷം തുരത്തിയോടിച്ചത്. ആഫ്രിക്കയിലെ സ്കുകുസയ്ക്കും ഷോക്വാനിനും ഇടയിലുള്ള വനപാതയിലാണ് സംഭവം. 30 കാരനായ റിക്കി ഡാ ഫൊന്‍സേക ആണ് വിഡിയോ പകര്‍ത്തിയത്.
റോഡിന് ഒരു വശത്തായി പുള്ളിപ്പുലി നടന്നുനീങ്ങുന്നതാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. പിന്നാലെ റോഡില്‍ നിറയെ കുരങ്ങുകളെയും കാണാം. വഴിമുടങ്ങിയതിനാല് രണ്ടു വശത്തെ വാഹനങ്ങളും നിര്‍ത്തിയിട്ട നിലയിലായിരുന്നു. കൂട്ടത്തോടെ കുരങ്ങുകളെ കണ്ടപ്പോള്‍ പുള്ളിപ്പുലി ആക്രമിക്കാന്‍ ഓടിയെത്തി. ശത്രുവിന്റെ വരവ് കണ്ട് ഭൂരിഭാഗം കുരങ്ങുകളും ഓടിരക്ഷപ്പെടാന്‍ നോക്കിയെങ്കിലും മറുവശത്ത് വലിയൊരു കുരങ്ങ് പുലിക്കുനേരെ പാഞ്ഞു. കൂട്ടത്തിലൊരാള്‍ ഒറ്റയ്ക്ക് പോരാടുന്നത് കണ്ടതോടെ തിരിഞ്ഞോടിയവര്‍ പാഞ്ഞെത്തുകയും പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു.
മുതിര്‍ന്ന കുരങ്ങന്മാരാണ് ആക്രമണം ചെറുക്കാന്‍ ആദ്യം ഓടിയെത്തിയത്. 50 ഓളം കുരങ്ങുകളുടെ ആക്രമണത്തില്‍ ഭയന്ന് പുലി അവിടെനിന്നും കാട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ചില കുരങ്ങുകള്‍ പിന്നാലെ തുരത്തുന്നതും വിഡിയോയില്‍ കാണാം. യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം ലക്ഷകണക്കിനാളുകളാണ കണ്ടിരിക്കുന്നത്.






