
കാണികളെ ആകര്‍ഷിക്കാനായി അതിമനോഹരവും സൗകര്യപ്രദവുമായ വീടുകളുടെയും ഹോട്ടലുകളുടെയും കിടപ്പുമുറികളുടെയുമൊക്കെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞ ദിവസം ഒരു കിടപ്പുമുറിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടു. അറ്റാച്ച്ഡ് ബാത്റൂം എന്നൊക്കെ കേട്ടിട്ടില്ലേ? ഇത്തരത്തിലൊരു മുറിയാണ് ചിത്രത്തില്‍ കാണുന്നത്. ദില്ലിയില്‍ ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വാടകയ്ക്ക് നല്‍കുന്നതിനായി ലിസ്റ്റ് ചെയ്ത മുറിയുടെ ചിത്രമാണ് ഇപ്പോള്‍ കാണികളെ അമ്പരപ്പിച്ചിരിക്കുന്നത്.
ദില്ലിയിലെ ആഡംബര പ്രദേശങ്ങളിലൊന്നായ ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ സ്ഥിതിചെയ്യുന്നതാണ് ഈ കുഞ്ഞുമുറി. യാതൊരു വിധത്തിലുള്ള വേര്‍തിരിവുകളും ഇല്ലാതെ ഒരു കുഞ്ഞു മുറിക്കുള്ളില്‍ കിടക്കയോട് ചേര്‍ന്ന് ഒരു ക്ലോസറ്റും കുളിക്കാനുള്ള സ്ഥലവും ആണ് ഈ മുറിയില്‍ ഉള്ളത്. വലിയ ബംഗ്ലാവുകള്‍ക്ക് പേരുകേട്ട ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ പക്ഷേ എവിടെയാണ് ഈ മുറി എന്ന കാര്യം വ്യക്തമല്ല. ചിത്രത്തില്‍ കാണുന്ന മുറി പച്ചനിറത്തില്‍ പെയിന്റ് അടിച്ചതാണ്. ഒരു ചെറിയ കിടക്കയും ടേബിള്‍ ഫാനും എയര്‍കണ്ടീഷണറും മുറിയിലുണ്ട്. അതുവരെയുള്ള കാര്യങ്ങള്‍ ഓക്കെയാണ്. പക്ഷേ, ഇനി കാണുന്ന കാഴ്ചകളാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ചെറിയൊരു മറപോലും നല്‍കാതെ ആ മുറിക്കുള്ളില്‍ തന്നെ കിടക്കയോട് ചേര്‍ന്ന് ഒരു ക്ലോസറ്റും അതിനു സമീപത്തായി കുളിക്കാനായി പ്രത്യേകമായി തയ്യാറാക്കിയ ഒരിടവും കാണാം. ഇവയൊന്നും തമ്മില്‍ യാതൊരു വിധത്തിലുള്ള വേര്‍തിരിവുകളും ഇല്ല എന്നതാണ് വാസ്തവം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഈ ചിത്രത്തിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട യാതൊരു വിധത്തിലുള്ള വിശദീകരണങ്ങളും ഇതുവരെയും ഇവിടെ നിന്നും ലഭിച്ചിട്ടില്ല. ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ ഇതൊരു വ്യാജ ചിത്രമാകാമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. എന്നാല്‍, ഇതൊരു വി ഐ പി ജയില്‍ മുറിയാകാം എന്നായിരുന്നു മറ്റ് ചിലരുടെ വാദം.
by u/supermarketblues in delhi






