കൊല്ലം : പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാർ. എംഎല്‍എ യും മന്ത്രിയുമായുള്ള തന്റെ സീനിയോറിറ്റിയെ ഇവര്‍ മാനിക്കുന്നില്ലെന്നും അഞ്ചു തവണ തുടര്‍ച്ചയായി ജയിച്ചു വന്നയാളെന്നും 20 വര്‍ഷം മുമ്പ് മന്ത്രിയായ ആളെന്ന നിലയലും തന്റെ പ്രവര്‍ത്തി പരിചയത്തെ റിയാസ് മാനിക്കണമെന്നുമാണ് ഗണേശ്കുമാര്‍ തുറന്നടിച്ചത്.
വേണ്ടതൊന്നും തനിക്ക് തരാത്തതില്‍ നിരാശയുണ്ടെന്നും പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023ൽ പിഡബ്ല്യുഡി അനുവദിച്ചില്ലെന്നും പറഞ്ഞു. പത്തനാപുരം നിയോജക മണ്ഡലത്തിലെ കോക്കുളത്ത് ഏല– പട്ടമല റോഡിന്റെ ഉദ്ഘാടനത്തിലായിരുന്നു ഗണേഷിന്റെ വിമർശനം.മന്ത്രി റിയാസിന്റെ ചിത്രം ഉദ്ഘാടന വേദിയിലെ ഫ്ലെക്സിൽ വയ്ക്കേണ്ടതില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി.
ഉമ്മൻ ചാണ്ടിക്കു ശേഷം, നിയമസഭയിൽ തുടർച്ചയായി ജയിച്ചുവന്നവര്‍ താനും വി.ഡി.സതീശനും റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനുമാണെന്നും അഞ്ചു തവണ തുടർച്ചയായി ജയിച്ചു വന്നിട്ടുള്ളവരാണെന്നും അത്രയും സീനിയോറിറ്റയുള്ള തന്നോട് അതിന്റെ മര്യാദ കാണിക്കണമെന്നും പറഞ്ഞു. 20 വര്‍ഷം മുമ്പ് മന്ത്രിയായ ആളാണ് താനെന്നും സിനിമാനടനാണ് എന്നത് മാറ്റി വെച്ച് സഭയിലെ സീനിയോറിറ്റി മനസ്സിലാക്കണമെന്നും പറഞ്ഞു.
തന്നെപ്പോലെ സീനിയറായ എംഎൽഎയോട് ഈ നിലപാട് സ്വീകരിക്കുന്നതു ശരിയല്ല. മുൻ മന്ത്രി ജി.സുധാകരൻ ഇങ്ങിനെയായിരുന്നില്ല. നല്ല പരിഗണന നൽകിയിരുന്നുവെന്നും പറഞ്ഞു. ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന്റെ ചിത്രത്തിനു പകരം വയ്ക്കേണ്ടിയിരുന്നത് മുൻ മന്ത്രി ജി.സുധാകരന്റെ ചിത്രമാണെന്നും ഗണേശ്കുമാര്‍ പറഞ്ഞു. കോവിഡ് ലോക്ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീട് മധുരമൊക്കെ തന്ന് സ്നേഹത്തോടെ സംസാരിക്കുകയും ഫണ്ട് ഉറപ്പു തരികയും ചെയ്തതായും പറഞ്ഞു.
ജി.സുധാകരൻ ആവശ്യമായ പരിഗണന നൽകിയിരുന്നു. എന്നാല്‍ ഇപ്പോൾ നമുക്കു വേണ്ടതൊന്നും തരുന്നില്ല എന്നതില്‍ പരാതിയുണ്ടെന്നും ഇക്കാര്യം മന്ത്രി റിയാസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

Comments