ചൈനയില്‍ ഒരു യുവതി കടയിൽ നിന്നും നായയാണെന്ന് കരുതിവാങ്ങി വളർത്തിയത് കുറുക്കനെ. ഇതിനെ സ്വന്തമാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും അത് പട്ടിയുടെ സ്വഭാവ രീതികളൊന്നും കാണിക്കാതെ വന്നതോടെയാണ് സംശയം തോന്നിയ ഉടമ, മൃഗശാല അധികൃതരെ സമീപിച്ചത്.
തുടര്‍ന്നാണ് യുവതി താന്‍ പട്ടിയെന്ന് കരുതി ഇതുവരെ വളര്‍ത്തിയത് കുറുക്കനെയാണെന്ന് തിരിച്ചറിയുന്നത്.
ജാപ്പനീസ് സ്പീറ്റ്സ് നായക്കുട്ടിയാണെന്ന് കരുതി ചൈനയിലെ ജിൻഷോംഗിൽ താമസിക്കുന്ന മിസ് വാങ്മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നുമാണ് പട്ടിയെ വാങ്ങിയത്. വളർത്തുനായകളെ ഏറെ സ്നേഹിച്ച അവര്‍ ആ നായക്കുട്ടിയെ തെന്റ വീട്ടിലെത്തിച്ച് കൃത്യമായ പരിചരണങ്ങൾ നൽകിയാണ് വളർത്തിയത്. പെറ്റ് ഷോപ്പ് ജീവനക്കാർ നായയെ വാങ്ങുമ്പോൾ അവളോട് ഇത് ജാപ്പനീസ് സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണെന്നായിരുന്നു പറഞ്ഞിരുന്നത്. അന്ന് 15,000 രൂപ നൽകിയാണ് മിസ് വാങ് ആ നായക്കൂട്ടിയെ സ്വന്തമാക്കിയത്.
എന്നാൽ വീട്ടിലെത്തിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നായ കുരയ്ക്കാതിരുന്നതും ഡോഗ് ഫുഡ് ക്രമേണ കഴിക്കാതായതും നായകളുടെ പൊതുസ്വാഭാവങ്ങളൊന്നും കാണിക്കാതിരുന്നതും യുവതിയിൽ സംശയമുണർത്തി. മാത്രമല്ല, വളരുംതോറും നായ്ക്കളുടെ ശരീരത്തിൽ ഉണ്ടാകുന്നതിനേക്കാൾ കട്ടിയുള്ള രോമങ്ങൾ അതിന്റെ ശരീരത്തിലുണ്ടായതും വാലിന് കൂടുതൽ നീളം വെച്ചതും മിസ് വാങ്ങില് സംശയം വർദ്ധിപ്പിച്ചു.
തുടർന്ന് യുവതി പ്രാദേശിക മൃഗശാലാ ജീവനക്കാരനെ സമീപിച്ചപ്പോഴാണ് താന്‍ വളര്‍ത്തുന്നത് നായയല്ല, മറിച്ച് കുറുക്കനാണെന്ന് വാങ് തിരിച്ചറിഞ്ഞത്. 'നായ' അല്ലെന്ന് തിരിച്ചറിഞ്ഞതോടെ യുവതി മൃഗത്തെ സമീപത്തെ മൃഗശാലാ അധികൃതർക്ക് കൈമാറി.

Comments