
തൃശ്ശൂര്‍: പാര്‍ട്ടി പ്രവര്‍ത്തക ഉയര്‍ത്തിയ പീഡന പരാതിയില്‍ ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍വി വൈശാഖനെതിരെ നടപടി . ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖനെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിക്കൊണ്ടുള്ള ജില്ലാ കമ്മറ്റിയുടെ തീരുമാനം സിപിഐഎം സംസ്ഥാന കമ്മറ്റി അംഗീകരിച്ചു.
വൈശാഖനെതിരെ ഡിവൈഎഫ്ഐ വനിതാ ഭാരവാഹി പരാതി നല്‍കിയിരുന്നു. ഇതിനെ ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ ഡിവൈഎഫ്ഐ പ്രചരണ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വൈശാഖനെ മാറ്റിയിരുന്നു. അതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. ഇന്ന് നടക്കുന്ന സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങളില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യും. സംസ്ഥാന കമ്മറ്റി യോഗതീരുമാനങ്ങളുടെ റിപ്പോര്‍ട്ടിംഗാണ് യോഗങ്ങളുടെ പ്രധാന അജണ്ട. കൊടുങ്ങല്ലൂരില്‍ നിന്നുള്ള ഏരിയാ നേതാവിനെതിരായ അച്ചടക്ക നടപടിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
വൈശാഖനെതിരെ ഡിവൈഎഫ്ഐ വനിതാ ഭാരവാഹി പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നത്. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ ഡിവൈഎഫ്ഐ പ്രചരണ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വൈശാഖനെ മാറ്റിയിരുന്നു. അതിന് ശേഷമാണ് നടപടി സ്വീകരിച്ചത്.
ജാഥ ആരംഭിക്കുന്നതിന് തൊട്ടുമുന്നേ സംഘടനയിലെ ഒരു ഭാരവാഹി വൈശാഖനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പോകാനാണ് വൈശാഖനോട് പാര്‍ട്ടി നിര്‍ദേശിച്ചത്. അവധിയില്‍ പ്രവേശിച്ച വൈശാഖന് ഡിവൈഎഫ്ഐ ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ എത്തിയിരുന്നു. ഇത് വിവാദമായിരുന്നു.
ജാഥയില്‍ നിന്ന് മാറ്റി നിര്‍ത്തിയതല്ല, അസുഖം കാരണം ചികിത്സയില്‍ പോകുന്നതിനാല്‍ മാറിനിന്നതാണ് എന്നായിരുന്നു വൈശാഖന് അന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ വിശദീകരണം. ചികിത്സക്കാണെന്ന് പറഞ്ഞ് പോയ വ്യക്തി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത് പാര്‍ട്ടിക്കും സംഘടനക്കും അവമതിപ്പ് ഉണ്ടാക്കിയതായി വിലയിരുത്തിയിരുന്നു.






