
ജയ്പൂര്‍: പുതുവര്‍ഷ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ടുനിരോധനം മൂലം പാവങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ മാപ്പു പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. നോട്ടു നിരോധനം നടപ്പാക്കി അമ്പത് ദിവസം പിന്നിടുമ്പോഴും സാധാരണനില വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഈ നടപടി രാജ്യത്തെ സത്ംഭിപ്പിച്ചുവെന്നും വികസനങ്ങള്‍ മുരടിച്ചെന്നും ജയ്പൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂരജ്വാല പറഞ്ഞു.
നിരവധി പേര് ഈ നടപടി മൂലം മരിച്ചെന്നും, രാജ്യത്തെ പാവങ്ങള്‍ക്ക് നേരെയുള്ള മിന്നലാക്രമണമായിരുന്നു നോട്ടു നിരോധനം എന്നും അദ്ദേഹം പറഞ്ഞു.






