ഐസ്വാള്‍: മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് വീണ് 17 പേര് മരിച്ചു. ഐസ്വാളിന് 25 കിലോമീറ്റര്‍ പടിഞ്ഞാറ് സെയ്റാങ്/ സിഹമുയി റെയില്‍ സ്റ്റേഷനിലേക്കുള്ള റെയില്‍ റോഡ് ആണ് തകര്‍ന്നുവീണത്. അപകടം നടക്കുമ്പോള്‍ 40 ഓളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. നിരവധി പേര് സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്.
മുഖ്യമന്ത്രി സോറംതാങയാണ് അപകട വിവരം X ലുടെ പങ്കുവച്ചത്. അതേസമയം, മരണനിരക്ക് ഉയരുമെന്നാണ് സൂചന.
മിസോറാമിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍വേയുടെ ബൃഹത് പദ്ധതിയായിരുന്നു. സെയ്റാങ്/ സിഹമുയി പാലം. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചു.





