ബംഗലുരു: നഗരത്തിലെ ബിസിനസുകാരനില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് കഞ്ചാവ് കലര്‍ന്ന 26,000 ചോക്ളേറ്റ്. പത്ത് ബാഗുകളിലായി വിപണിയില്‍ ആറു ലക്ഷത്തോളം വരുന്ന 225 കിലോ സാധനമാണ് 52 കാരനായ ബിസിനസുകാരനില്‍ നിന്നും കണ്ടെത്തിയത്.
മൈസൂര്‍ റോഡിലെ ഗുഡാഡഹളളിയിലെ ഷമീം അക്തര്‍ എന്ന ബിസിനസുകാരനെയാണ് അറസ്റ്റ് ചെയ്തത്. താന്‍ സാരി വില്‍പ്പനക്കാരനാണെന്നും തനിക്ക് ചോക്ളേറ്റ് കിട്ടിയത് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുമാണെന്നും ഷമീം പോലീസിനോട് പറഞ്ഞു. ചോക്ളേറ്റ് പായ്ക്ക് ചെയ്ത് നഗരത്തിലേക്കുള്ള ട്രെയിനില്‍ കയറ്റി വിടുകയായിരുന്നുവെന്നും പറഞ്ഞു.
ഇത് നഗരത്തിലുള്ള വിവിധ പലചരക്കു കടക്കാരിലേക്ക് വില്‍ക്കാനായിരുന്നു അക്തറിന്റെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. രണ്ടു കടക്കാരുടെ പേരുകള്‍ അക്തര്‍ പറഞ്ഞ സാഹചര്യത്തില്‍ കലാസിപാളയം, യശ്വന്ത്പൂര്‍ എന്നിവിടങ്ങളിലെ കടക്കാര് മുങ്ങിയിരിക്കുകയാണ്. ഇവരുടെ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
ചില പലചരക്ക് കടക്കാരില്‍ നിന്നുമാണ് യുപിയില്‍ നിന്നും കഞ്ചാവ് കലര്‍ന്ന ചോക്ളേറ്റ് കിട്ടുമെന്ന വിവരം തനിക്ക് കിട്ടിയതെന്നും അവര്‍ ഇക്കാര്യം പറഞ്ഞ് തന്നെ സമീപിക്കുകയായിരുന്നു എന്നുമാണ് അക്തര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുളള കൂലിപ്പണിക്കാരില്‍ ഈ ചോക്ളേറ്റിന് വലിയ ഡിമാന്റുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

Comments