
അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത് . കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും മരിച്ചു .
അതേസമയം ശിശുവിന് തൂക്ക കുറവൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. മാതാവിന് സിക്കിള്‍ സെല്‍ രോഗമുണ്ടായിരുന്നു. ഇതിന് ചികിത്സയും തേടിയിരുന്നു. എന്നാല്‍ അരിവാള്‍ രോഗം മൂലമുള്ള പ്രശ്നമാണോ ഗര്‍ഭസ്ഥ ശിശുവിനെ ബാധിച്ചതെന്ന് വ്യക്തമല്ല.






