
പ്രണയ ജീവിതമായാലും ദാമ്പത്യ ജീവിതം ആയാലും അതിന്റെ വിജയം എന്നുപറയുന്നത് പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസമാണ്. ഈ വിശ്വാസമാണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ കാലം മാറിയതോടെ പങ്കാളികള്‍ തമ്മിലുള്ള സ്നേഹത്തിനും വിശ്വാസത്തിനുമെല്ലാം വിള്ളലുകള്‍ വീണിരിക്കുകയാണ്. വിവാഹം പോലും ചിലര്‍ക്ക് നേരംപോക്ക് മാത്രമാണ്. അതുകൊണ്ട് തന്നെ പങ്കാളി അറിയാതെ മറ്റൊരാളുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ഇത് തെളിയിക്കുന്ന ഞെട്ടിക്കുന്ന നൂറ് കണക്കിന് സംഭവങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയത്.
പങ്കാളി അറിയാതെ മറ്റൊരാളുമായി ബന്ധത്തില്‍ ഏര്‍പ്പെടുമെങ്കിലും എപ്പോഴെങ്കിലും കയ്യോടെ പിടിക്കപ്പെടുമോ എന്ന ഭയം മിക്കവാറും എല്ലാവര്ക്കും ഉണ്ടാവും. എന്നാലും കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നാണ് ഈ സംഭവം അറിഞ്ഞ ശേഷം പലരും ചിന്തിച്ചത്. ഒരു ബോട്ടിന് മുകളില്‍ നിന്ന് ഒരു പുരുഷനും സ്ത്രീയും ചുംബിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അവിടേക്ക് രണ്ട് സ്ത്രീകള്‍ കടന്നുവരുന്നത് കാണാം. ഇവരെ കണ്ടയുടന്‍ പുരുഷന് സ്ത്രീയെ വെള്ളത്തിലേക്ക് ഇടുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇത് കണ്ട സ്ത്രീകള്‍ ഞെട്ടിനില്ക്കുന്നതും കാണാം. അവര്‍ പുരുഷനോട് ദേഷ്യപ്പെടുന്നത് കാണാം. എന്നാല്‍ അയാള്‍ നിസ്സാരമായി നില്‍ക്കുന്നത് കാണാം.
സ്ത്രീകള്‍ അയാളോട് ദേഷ്യപ്പെടുന്നത് തുടരുന്നു. അതില്‍ ഒരാള്‍ അയാളുടെ ഗേള്‍ഫ്രണ്ടാണ്. അതേസമയം വീഡോയയുടെ ഒറിജിനല്‍ ആണോ അതോ തമാശയ്ക്ക് വേണ്ടി എടുത്തതാണോ എന്ന് വ്യക്തമല്ല. സി സി ടി വി IDIOTS ആണ് വീഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്, നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. പലരും ഇയാളുടെ പ്രവൃത്തിയില്‍ അത്ഭുതം പ്രകടിപ്പിച്ചു. ചിലര്‍ വിമര്‍ശിച്ചു.






