
തിരുവനന്തപുരം കടയ്ക്കാവൂരിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പറായ അഭിലാഷാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇദ്ദേഹത്തിെന്റ വാർഡിലേക്ക് കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം.
അഭിലാഷ് വാർഡിലേക്ക് കുടിവെള്ളമെത്തുന്നില്ലെന്നും അതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് ആത്മഹത്യാ ഭീഷണിയുമായി വാട്ടർ ടാങ്കിന് മുകളിൽ കയറിയത്. ആറ്റിങ്ങൽ ഫയർഫോഴ്സ് പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി വാട്ടർ ടാങ്കിന് താഴെ വലവിരിച്ചു. പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തി മെമ്പറെ താഴെ ഇറക്കാനുള്ള ശ്രമത്തിലാണ്.






