ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) ഏറ്റെടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രാജ്യമെങ്ങും ആഹ്ലാദവും ആരവങ്ങളും ഉയരുകയാണ്. ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ രാഷ്ട്രമായി ഇന്ത്യ മാറിയത് രാജ്യത്തിന് ഇരട്ടി മധുരമാണ് സമ്മാനിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്തോഷ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വൈറലായിരുന്നു. ഇപ്പോഴിതാ ഇത്തരമൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ചാന്ദ്രയാന്‍ -3 ന്റെ വിജയകരമായ ലാന്‍ഡിങ് ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റ് യാത്രക്കാരുമായി പങ്കുവയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. പൈലറ്റ് സന്തോഷകരമായ ചാന്ദ്രദൗത്യ വിജയം പ്രഖ്യാപിക്കുമ്പോള്‍ യാത്രക്കാര്‍ സന്തോഷഭരിതരായി ഹര്‍ഷാരവങ്ങള്‍ മുഴക്കി ആഹ്ലാദം പ്രകടിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.@C Lekha എന്ന യൂസറാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ (ട്വിറ്റര്‍) ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. വിമാനത്തിലെ പൈലറ്റ് ഈ അഭിമാന നിമിഷത്തെക്കുറിച്ച് പങ്കുവെച്ചപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദമാണ് ഉണ്ടായതെന്നും അവര്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. നിലത്തായാലും വായുവില്‍ ആയാലും ഈ അഭിമാന നിമിഷങ്ങള്‍ നഷ്ടമാകാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കുറിച്ചു. വളരെ സവിശേഷമായ ഒരു പ്രഖ്യാപനം നടത്താനുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പൈലറ്റ് വീഡിയോയില്‍ തന്റെ സംഭാഷണം ആരംഭിക്കുന്നത്.
ഐഎസ്ആര്‍ഒ വിക്ഷേപിച്ച ചന്ദ്രയാന്‍ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയെന്നും വിക്രം ലാന്‍ഡറിന്റെ ലാന്ഡിംഗോടെ അത് ഇന്ത്യയെ ഉന്നത ബഹിരാകാശ യാത്രാസംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും നിങ്ങളെ അറിയിക്കുന്നതില്‍ തനിക്കും ക്യാപ്റ്റന്‍ രാജീവിനും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ ശ്രദ്ധേയമായ നേട്ടത്തില്‍ തങ്ങള്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നാഴികക്കല്ല് കൈവരിക്കാന്‍ അഹോരാത്രം അക്ഷീണം പ്രയത്നിച്ച ശാസ്ത്രജ്ഞര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ കയ്യടി നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പൈലറ്റിന്റെ വാക്കുകള്‍ വലിയ കയ്യടിയോടെയാണ് യാത്രക്കാര്‍ സ്വീകരിച്ചത്.

Comments