
കൊച്ചി: കരിുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില്‍ ബപിനാമി ഇടപാടുകാരെന്ന് സംശയിക്കുന്നവര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുമ്പാകെ ഹാജരായി. ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, പി.പി കിരണ്‍ എന്നിവരാണ് ഹാജരായത്.
അതേസമയം, നാളെ ഹാജരാകില്ലെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി മൊയ്തീന് ഇ.ഡിയെ അറിയിച്ചു. നാളെ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നുമാണ് മൊയ്തീന് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മൊയ്തീന്റെ വീട്ടിലും എംഎല്‍എ ഓഫീസിലും ബിനാമി ഇടപാടുകാരെന്ന സംശയിക്കുന്ന മൂന്നു പേരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടന്നിരുന്നു. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 15 കോടി രൂപയുടെ 36 വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. മൊയ്തീന്റെ വീട്ടില്‍ നടന്ന 22 മണിക്കൂര്‍ നീണ്ട റെയ്ഡിനു ശേഷം രണ്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
ബിനാമി ഇടപാടുകാരെന്ന് കരുതുന്ന മൂന്നു പേരോട് ഇന്നും എ.സി മൊയ്തീനോട് നാളെയുമാണ് ഹാജരാകാന്‍ ഇ.ഡി നിര്‍ദേശം നല്‍കിയിരുന്നത്.






