
ജിദ്ദ; സൗദിയില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ലംഘനം ട്രാഫിക് ക്യാമറയുടെ നിരീക്ഷണ പരിധിയിലാകും. നിരീക്ഷണം ഒക്ടോബര്‍ ഒന്നുമുതലായിരിക്കും ആരംഭിക്കുക. രാജ്യത്തെ റോഡുകളിലൂടെ ഓടുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഇന്ഷുറന്സുണ്ടോയെന്ന് ട്രാഫിക് ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കും. നിയമലംഘനം ക്യാമറയിലൂടെ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഉടനടി പിഴ ചുമത്തും.
വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് സാധുവല്ലെങ്കില്‍ ഇലക്ട്രോണിക് ആയി നിയമലംഘനം രേഖപ്പെടുത്തുന്ന സംവിധാനമാണ് രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്നത്. റോഡുകളില്‍ സ്ഥാപിച്ചട്ടുള്ള ക്യാമറയുടെ സഹായത്തോടെ നിയമ ലംഘനം ഓ്ട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്നു. സൗദി ട്രാഫിക് വകുപ്പ് അറിയിച്ചത് ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായിയാണ്.
എല്ലാ ഡ്രൈവര്‍മാര്‍ക്കും ട്രാഫിക് നിയമങ്ങളും നിര്‍ദേശങ്ങളും ബാധകമാണ്.
നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ നിയമനടപടിയുണ്ടാകും.അപകടങ്ങളില്‍ പെടുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വാഹനങ്ങള്‍ ഇന്‍ഷൂറന്‍സ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ട്രാഫിക് നിയമങ്ങള്‍ എല്ലാ യാത്രക്കാരും പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.






