കേരളത്തില്‍ ഓണം അവസാനിച്ചെങ്കിലും ആഘോഷങ്ങള്‍ക്ക് ഇതുവരെ അവസാനമായിട്ടില്ല. കാരണം ഓണം വെറുമൊരു ആഘോഷം എന്നതിനപ്പുറം മലയാളികള്‍ക്ക് വളരെ ആത്മബന്ധം ഉള്ള ഒരാഘോഷം കൂടിയാണ്. ലോകത്തിന്റെ ഏത് കോണിലായാലും ഈ സമയം ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ക്ക് തിടുക്കമാണ്. ഓണത്തിന് നാട്ടില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും തങ്ങള്‍ ഉള്ള നാട്ടില്‍ ഓണം അതിഗംഭീരമാക്കാന്‍ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിന്റെ നരവധി വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയൊരു വീഡിയോ ഉണ്ടായിരുന്നു. മനോഹരമായ ഓണപ്പൂക്കളത്തിന്റെ, എന്നാല്‍ ഇത് മുറ്റത്ത് ഇട്ട പൂക്കളമായിരുന്നില്ല. മഞ്ഞുപാളിയില്‍ തീര്‍ത്ത പൂക്കളം, തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയിലാണ് ഈ ഓണാഘോഷം. ഈ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
ആനന്ദ് മഹീന്ദ്രയാണ് ഈ വ്യത്യസ്തമായ പൂക്കളത്തിന്റെ വീഡിയോ പങ്കുവെച്ചത്. അഞ്ച് മലയാളി യുവാക്കളാണ് മഞ്ഞില്‍ ഈ പൂക്കളം കൊത്തിയൊരുക്കിയത്. അഞ്ച് യുവാക്കള്‍ ചുറ്റികയും സ്ക്രൂ ഡ്രൈവറും ഉപയോഗിച്ചാണ് ഈ പൂക്കളം കൊത്തിയത്. പൂക്കള്‍ ഇല്ലെങ്കില്‍ ഈ പൂക്കളം വൈറാലായി. ഇത്തവണയും ഈ വീഡിയോ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കേരളം തെളിഞ്ഞു നില്‍ക്കുന്നതായിരുന്നു ഐസിലെ പൂക്കളം. തെങ്ങും വഞ്ചിയും ഉള്ള ഡിസൈന്‍. അന്റാര്‍ട്ടിക്കയിലെ ഓണം എന്നും ഇതോടൊപ്പം എഴുതിയിട്ടുണ്ട്. ''ഓണം ആഘോഷിക്കുന്നതില്‍ നിന്നും ഇന്ത്യക്കാരെ തടയാനാവില്ല, അതിപ്പോള്‍ അന്റാര്‍ട്ടിക്കയിലാണെങ്കിലും.. ഗംഭീരം'' - എന്നാണ് വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുമായി എത്തിയത്. ചന്ദ്രനിലും ഓണം ആഘോഷിക്കുന്ന കാലം ഉണ്ടാവും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. മലയാളി അല്ലേലും സൂപ്പര്‍ അല്ലേ എന്നാണ് മറ്റൊരു കമന്റ്. ഇന്ത്യയുടെ 41-ാമത് അന്റാര്‍ട്ടിക്ക പര്യവേക്ഷണ സംഘത്തിലെ അഞ്ച് മലയാളികളായ ഡോ. ഷിനോജ് ശശീന്ദ്രന്, അനൂപ് കെ.സോമന്, ആര് അഥിത്, ഡോ.പി.വി പ്രമോദ്, പോളി ബേബി ജോണ്‍ എന്നിവരാണ് ഐസില്‍ പൂക്കളം തീര്‍ത്തത്. -25 ഡിഗ്രി സെല്‍ഷ്യസില്‍ മഞ്ഞുമലയില്‍ ആണ് ഈ പൂക്കളം.

Comments