
യുഎസില്‍ നിന്ന് എത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ രണ്ട് യുഎസ് സ്വദേശിനികള്‍ ആദ്യ കാഴ്ചയില്‍ തന്നെ പരസ്പരം വിവാഹം കഴിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ ഫേസ്ബുക്കിലൂടെ പത്ത് വര്‍ഷത്തോളം സൗഹൃദത്തിലായിരുന്നു. ട്രേസി ബ്രൗണ്‍ (50), ചെറിൽ പർസ (62) എന്നീ രണ്ട് യുഎസ് സ്ത്രീകളാണ് സുഹൃത്തുക്കള്‍ എന്നതിനുമപ്പുറം തങ്ങള്‍ തമ്മിലൊരു ആത്മബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും.
തങ്ങളുടെ ഫേസ്ബുക്കിലെ ബിസിനസ് പേജുകള്‍ പരസ്പരം പരിശോധിച്ച ശേഷമാണ് തങ്ങള്‍ പിന്തുടരാന് ആരംഭിച്ചതെന്ന് ഇവര്‍ പറയുന്നു. ഇരുവരും
തുടക്കത്തില്‍ ജോലി സംബന്ധമായ കാര്യങ്ങളായിരുന്നു പങ്കുവച്ചിരുന്നത്. “എന്റെ ബിസിനസ്സ് പേജ് ആദ്യം പിന്തുടർന്നതിന് ശേഷം ഒമ്പത് വർഷം മുമ്പ് ആദ്യമായി സൗഹൃദ അഭ്യർത്ഥന അയച്ചത് ട്രേസിയാണ്. അഞ്ച് വർഷം മുമ്പ് വരെ ഞങ്ങൾ പരസ്പരം പോസ്റ്റുകളിൽ കമന്റ് ചെയ്തിരുന്നു, അവളുടെ ഊർജത്തെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് ഞാൻ അവൾക്ക് ഒരു സന്ദേശം അയച്ചു, അതായിരുന്നു ഞങ്ങളുടെ ആദ്യ ഇടപെടൽ." ചെറിൽ മാധ്യമങ്ങളോട് പറഞ്ഞു. 'അന്ന് എനിക്ക് അറുപത് വയസായിരുന്നു. അതിനാല്‍ ഈ ബന്ധത്തെ കുറിച്ച് അമ്മയോട് പോലും പറയാന്‍ ഞാന്‍ ഭയന്നു. ഒടുവില്‍ കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്ക് രണ്ടും കല്പിച്ച് ഞാനത് ആദ്യമായി ട്രേസി പറയുകയായിരുന്നു.' അവര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ കാഴ്ചയില്‍ തന്നെ ട്രേസി തന്നെ ആലിംഗനം ചെയ്തെന്ന് ചെറില്‍ പറയുന്നു. പിന്നാലെ സൗഹൃദം ഡേറ്റിംഗിന് വഴി തെളിച്ചു. ഇത് ഏതാണ്ട് ആറ് മാസത്തോളം തുടര്‍ന്നു. പിന്നാലെയാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.






