ഹൈദരാബാദ്; ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കള്ളന് ബാങ്കിന്റെ സുരക്ഷാ സംവിധാനത്തിനെ പ്രശംസിച്ച് കത്തെഴുതിവച്ച് മടങ്ങി. ഈ സംഭവം നടന്നത്
ഓഗസ്റ്റ് 31ന് തെലങ്കാന ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖയിലാണ്. അടുത്ത ദിവസം ബാങ്ക് ജീവനകാരനാണ് കുറിപ്പ് കണ്ടത്.
ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറക്കാനാവാതെ വന്നതോടെയാണ് കള്ളന് ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പുകഴ്ത്തിയുള്ളകുറിപ്പെഴുതിവച്ചത്. ''എന്റെ വിരലടയാളം ഉണ്ടാവില്ല. നല്ല ബാങ്ക്. ഒരു രൂപ പോലും കിട്ടിയില്ല. അതുകൊണ്ട് എന്നെ പിടിക്കരുത്'' എന്നായിരുന്നു കുറിപ്പ്.
കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയ്ല് പതിഞ്ഞെങ്കിലും മുഖം മറച്ചട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് ജീവനക്കാര്‍ അറിയിച്ചു.






