
കോട്ടയം: പരീക്ഷ കഴിഞ്ഞു 10 മാസം പിന്നിട്ടിട്ടും ഫലം പ്രഖ്യാപിക്കാതെ മഹാത്മാഗാന്ധി സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുന്നു. 2022 ഡിസംബറില്‍ നടത്തിയ പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി സപ്ലിമെന്ററി പരീക്ഷയുടെ ഫലമാണ് പരീക്ഷ നടത്തി 10 മാസം പിന്നിട്ടിട്ടും പ്രസിദ്ധീകരിക്കാതെ വിദ്യാര്‍ഥികളെ സര്‍വകലാശാല വലയ്ക്കുന്നത്.
ഒന്നും രണ്ടും സെമസ്റ്റര്‍ 2020-21 അഡ്മിഷന് റെഗുലര്‍, 2019 അഡ്മിഷന് സപ്ലിമെന്ററി പരീക്ഷകളാണ് 10/11/2022 മുതല്‍ 21/12/2022 വരെ നടത്തിയത്. പരീക്ഷ കഴിഞ്ഞ് തങ്ങള്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്നറിയാന്‍ പോലുമാകാതെ ദുരിതത്തിലായിരിക്കുകയാണു വിദ്യാര്‍ഥികള്‍. ഇതില്‍ 2019 അഡ്മിഷന് എടുത്ത കുട്ടികളാണ് ഏറ്റവുമധികം കഷ്ടതയിലായിരിക്കുന്നത്.
കോവിഡ് മഹാമാരി മൂലം പരീക്ഷകള്‍ മാറ്റിവച്ചും എഴുതാനാകാതെയും ഏറ്റവും കൂടുതല്‍ വര്‍ഷങ്ങള്‍ നഷ്ടമായവരാണ് ഈ ബാച്ചിലുള്ള കുട്ടികള്‍. കോഴ്സിനു ചേര്‍ന്നു അഞ്ചു വര്‍ഷത്തോടടുക്കുമ്പോഴും അതു പൂര്ത്തികരിക്കാനാവാത്ത അവസ്ഥയാണ്. പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികളോട് എം.ജി. സര്‍വകലാശാല ചിറ്റമ്മ നയമാണ് എന്നും സ്വീകരിക്കുന്നതെന്ന വ്യാപക പരാതി കുട്ടികള്‍ പറയുന്നു.
മേല്പറഞ്ഞ പരീക്ഷയുടെ ഫലം എന്നു പ്രസിദ്ധീകരിക്കുമെന്നു സര്‍വകലാശാലയോട് വിവരാവകാശ നിയമപ്രകാരം 22/05/2023-ല്‍ നല്കിയ ചോദ്യത്തിനു 03/06/2023-ല്‍ ലഭിച്ച മറുപടിയില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനത്തിനുള്ള നടപടികള്‍ െകെക്കൊണ്ടുവരുകയാണെന്നും മറുപടി ലഭിച്ചിരുന്നു.
എന്നാല്‍ ഈ മറുപടി ലഭിച്ചു രണ്ടുമാസം തികയുമ്പോള്‍ പോലും സര്‍വകലാശാല വെബ് െസെറ്റില്‍ ഫലം പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറായിട്ടില്ല. ഉന്നത വിദ്യാഭ്യാസവും അതിലൂടെ മികച്ച ഭാവിയും ലക്ഷ്യമിട്ടാണ് കുട്ടികള്‍ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ വിവിധ കോഴ്സുകള്‍ക്കായി സര്‍വകലാശാലയില്‍ ചേരുന്നത്. എന്നാല്‍ പലപ്പോഴും സമയബന്ധിതമായി മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിക്കാന്‍ സര്‍വകലാശാല കൂട്ടാക്കുന്നില്ലെന്നു വിദ്യാര്‍ഥികള്‍ വ്യാപകമായി പരാതി പറയുന്നു.
സര്‍വകലാശാലയുടെ അന്വേഷണ വിഭാഗത്തില്‍ വിളിച്ച് ഫലത്തേക്കുറിച്ചു അന്വേഷിച്ചാല്‍ കൃത്യമായ മറുപടി പോലും കിട്ടാറിലെന്നു കുട്ടികള്‍ പറയുന്നു. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ കൂടുതല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് യു.ജി.സി. അംഗീകാരം ലഭിക്കുകയും കോഴ്സുകള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ആരംഭിച്ചതോടെ എം.ജി. സര്‍വകലാശാലയില്‍ ഈ അധ്യയനവര്‍ഷം പ്രൈവറ്റ് രജിസ്ട്രേഷന് വിജ്ഞാപനത്തില്‍ എം.എ. ഹിസ്റ്ററി ഉള്‍പ്പെടെയുള്ള ഏതാനും കോഴ്സുകള്‍ ഇല്ലാതാകുകയും ചെയ്തു.
ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയാക്കി 14 ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിച്ചതിനു ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു സര്‍വകലാശാലയെ അഭിനന്ദിച്ചിരുന്നു. അതേ സര്‍വകലാശാലയാണ് പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികളോടു പരീക്ഷ കഴിഞ്ഞ് ഒരു വഷര്ത്തോടടുക്കുമ്പോഴും ഫലം പ്രഖ്യാപിക്കാതെ ക്രൂരതകാണിക്കുന്നത്. മഹാത്മാവിന്റെ പേരിലുള്ള സര്‍വകലാശലയില്‍ നിന്നു കൂടുതല്‍ അനുകൂലമായ സമീപനം ഉണ്ടാകണമെന്നാണു വിദ്യാര്‍ഥികളുടെ ആവശ്യം.






