
ലണ്ടന്‍: രാജ്യത്തെ പ്രമുഖ അഭിഭാഷകരിലൊരാളായ ഹരീഷ് സാല്‍വേയ്ക്ക് മൂന്നാം വിവാഹം. ഞായറാഴ്ച ലണ്ടനിലാണ് സാല്‍വേ വിവാഹിതനായത്. ട്രിനയാണ് വധു. രാജ്യത്തെ വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, സുനില്‍ മിത്തല്‍, എല്‍എന്‍ മിത്തല്‍, എസ്.പി ലോഹിയ, ഗോപി ഹിന്ദുജ, മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദി, പെണ്‍സുഹൃത്തും മോഡലുമായ ഉജ്വല റാവത്ത് തുടങ്ങി ചുരുക്കം ചില അടുത്ത സുഹൃത്തുക്കളാണ് വിവാഹ ചടങ്ങിലും തുടര്‍ന്നു നടന്ന വിരുന്നുസത്ക്കാരത്തിലും പങ്കെടുത്തത്.

68കാരനായ സാല്‍വേ 2000ലാണ് ആദ്യ ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം വേര്‍പെടുത്തിയത്. തുടര്‍ന്ന് വിദേശിയായ കരോലിന് ബ്രോസ്സാര്ഡ് എന്ന യുവതിയെ വിവാഹം ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര കോടതിയില്‍ കുല്ഭൂഷന് സിംഗ് കേസ് പാകിസ്താനെതിരെ വാദിച്ചത് സാല്‍വേ ആയിരുന്നു. ചാരവൃത്തി കുറ്റം ചുമത്തി പാക് ജയിലില്‍ അടച്ചിരിക്കുന്ന ഇന്ത്യന്‍ പൗരനാണ് കുല്ഭൂഷണ് സിംഗ്. ടാറ്റ ഗ്രൂപ്പും റിലയന്‍സും അടക്കമുള്ള വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെ അഭിഭാഷകന് കൂടിയാണ് ഹരീഷ് സാല്‍വേ. 1999 മുതല്‍ 2002 വരെ സോളിസിറ്റര്‍ ജനറല്‍ കൂടിയായിരുന്നു സാല്‍വേ.








Comments