
സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം സുരക്ഷ കിട്ടിയാൽ പോരായെന്നും ഇങ്ങനെ പോയാൽ മതിയോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ. ഉടൻ എറണാകുളം ജില്ലാ കളക്ടർ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. ഇതര സംസ്ഥാനക്കാരുടെ കണക്കെടുക്കൽ കൃത്യമായി പൂർത്തിയാക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പീഡനത്തിന് ഇരയായ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ മോശമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
അയൽവാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടൻ തന്നെ ചുറ്റുവട്ടത്ത് താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നിൽ താമസിക്കുന്ന അബൂബക്കർ അടക്കമുള്ളവർ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചിൽ തുടർന്നു. വീടുകളിൽ നിന്ന് അല്പം അകലെയുള്ള പാടത്തും തിരഞ്ഞവർ പ്രധാന റോഡിൽ എത്തി. അടച്ചിട്ട കടമുടിക്ക് പരിസരത്ത് നിൽക്കുമ്പോഴായിരുന്നു പ്രാധാന വഴിയിലൂടെ കുട്ടി വിറങ്ങലിച്ചുകൊണ്ട് നടന്ന് വന്നത് കണ്ടത്. കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി.
.






