പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ചാണ്ടി ഉമ്മന്റെ ലീഡ് 36,781ലെത്തി. ഇനി വാകത്താനം പഞ്ചായത്തിലെ രണ്ട് റൗണ്ട് വോട്ടുകള്‍ കൂടിയാണ് എണ്ണാനുള്ളത്.
ഭൂരിപക്ഷം 34,000 കടന്നപ്പോള്‍ വീട്ടില്‍ നിന്നിറങ്ങിയ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു. ഇവിടെനിന്നും പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് ചാണ്ടി ഉമ്മനെ കൊണ്ടുപോയത്.
ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലീഡ് നേടിയ റെക്കോര്‍ഡ് പി.ജയരാജന്റെ പേരിലാണ്. അഴീക്കോട് മണ്ഡലത്തില്‍ 45,377 വോട്ടിന്റെ ലീഡില്‍ അദ്ദേഹം വിജയിച്ചിരുന്നു.
2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ എക്കാലത്തേയൂം മികച്ച ഭൂരിപക്ഷമായ 33,225 അഞ്ചാമത്തെ പഞ്ചായത്ത് എണ്ണിയപ്പോള്‍ ചാണ്ടി ഉമ്മന്‍ മറികടന്നിരുന്നു.






