
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മിന്നുന്ന വിജയത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ 40,000ന് അടുത്ത വോട്ടിന്റെ ലീഡില്‍ ചാണ്ടി ഉമ്മന്‍ എത്തി. വോട്ടിംഗ് മെഷീനിലെ വോട്ടിന്റെ ലീഡും പോസ്റ്റല്‍, അസന്നിഹിത വോട്ടുകളും ചേര്‍ക്കുമ്പോള്‍ 40,000 കടക്കും.
ചാണ്ടി ഉമ്മന്‍ 72,946 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിലെ ജെയ്ക് സി തോമസ് 32,886 വോട്ടും എന്‍ഡിഎയിലെ ലിജിന്‍ ലാല്‍ 5654 വോട്ടും നേടി.
എട്ട് പഞ്ചായത്തുകളിലെ ഒന്നൊഴികെ എല്ലാ ബൂത്തുകളിലും ചാണ്ടി ഉമ്മന്റെ തേരോട്ടമാണ് കണ്ടത്. സ്വന്തം വാര്‍ഡായ മണര്‍കാട് 72ാം നമ്പര്‍ ബുത്തില്‍ പോലും ജെയ്ക് സി.തോമസിന് ലീഡ് നേടാന്‍ കഴിഞ്ഞു. മീനടം പഞ്ചായത്തിലെ ഒരു ബൂത്തില്‍ മാത്രമാണ് ജെയ്ക് 153 വോട്ടിന്റെ് ലീഡ് പിടിച്ചത്.






